ബലിക്ക് വെളുത്തമൃഗം വേണ്ട: ഗോസംരക്ഷകരുടെ ആക്രമണത്തെ ഭയന്ന് മുസ്ലീം സംഘടന

ബക്രീദ് ദിനത്തില്‍ വെളുത്ത നിറത്തിലുള്ള മൃഗങ്ങളെ കശാപ്പ് ചെയ്യരുതെന്ന് മുസ്ലീം സംഘടന പത്രത്തില്‍ പരസ്യം നല്‍കി
ബലിക്ക് വെളുത്തമൃഗം വേണ്ട: ഗോസംരക്ഷകരുടെ ആക്രമണത്തെ ഭയന്ന് മുസ്ലീം സംഘടന

വഖ്‌നൗ: ബക്രീദ് ദിനത്തില്‍ വെളുത്ത നിറത്തിലുള്ള മൃഗങ്ങളെ കശാപ്പ് ചെയ്യരുതെന്ന് മുസ്ലീം സംഘടന പത്രത്തില്‍ പരസ്യം നല്‍കി. ഉത്തര്‍പ്രദേശിലെ മുസ്ലീം സംഘടനയാണ് ഉറുദു പത്രത്തില്‍ ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയത്. വെള്ള നിറത്തില്‍ തൊലിയുള്ള മൃഗങ്ങളെ കശാപ്പ് ചെയ്താല്‍ പശുവാണെന്ന് പറഞ്ഞ് ഗോ രക്ഷാ സേനക്കാര്‍ പ്രശ്‌നമുണ്ടാക്കുന്നത് ഒഴിവാക്കാനാണ്  ഇത്തരമൊരു പരസ്യം നല്‍കിയത്.

തവിട്ടു നിറത്തിലുള്ളതോ കറുപ്പ് നിറത്തിലോ ഉള്ള മൃഗങ്ങളെ മാത്രമേ  ബലി നല്‍കാന്‍ പാടുള്ളൂവെന്നും ഇങ്ങനെ ചെയ്യുന്നതിലൂടെ ആക്രമങ്ങളില്‍ ഇരയാക്കപ്പെടുന്നതില്‍ നിന്ന് ഒഴിവാകാ'മെന്നും പരസ്യം നിര്‍ദേശിക്കുന്നു. ബലി നല്‍കുമ്പോള്‍ ഗോരക്ഷാ സേനയുടെ വേട്ടയാടല്‍ ഉണ്ടായാല്‍ സംയമനത്തോടെ സന്ദര്‍ഭത്തെ നേരിടണമെന്നും നിര്‍ദേശമുണ്ട്.

ജമീഅത്ത് ഉലമ ഹിന്ദ് സംഘടനയാണ് പരസ്യം നല്‍കിയത്. പ്രധാനമന്ത്രി ആവര്‍ത്തിച്ച് നഅഭ്യര്‍ത്ഥിച്ചിട്ടും പശുസംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍ക്ക് കുറവൊന്നും കാണാത്തതിനാലാണ് സംഘടനയ്ക്ക് പരസ്യം നല്‍കേണ്ടി വന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് പശുക്കളെ കശാപ്പിനായി കടത്തിയെന്നാരോപിച്ച് പന്ത്രണ്ടോളം അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com