സ്യൂകിയെ പ്രശംസിച്ച് മോദി; മ്യാന്‍മര്‍ ഭരണധികാരിയുടേത് സ്തുത്യര്‍ഹമായ നേതൃപാടവം

മ്യാന്‍മറില്‍ സ്യൂകി നേരിടുന്ന വെല്ലുവിളികള്‍ ഇന്ത്യ മനസിലാക്കുന്നതായും സമാനമായ സുരക്ഷാ പ്രശ്‌നങ്ങള്‍ ഇന്ത്യയ്ക്കുമുണ്ടെന്നും മോദി അഭിപ്രായപ്പെട്ടു
സ്യൂകിയെ പ്രശംസിച്ച് മോദി; മ്യാന്‍മര്‍ ഭരണധികാരിയുടേത് സ്തുത്യര്‍ഹമായ നേതൃപാടവം

നെയ്പിഡോ: റൊഹിങ്ക്യ മുസ്ലിംകള്‍ക്കെതിരായ നടപടിയുടെ പേരില്‍ ലോക രാഷ്ട്രങ്ങളില്‍നിന്ന് വിമര്‍ശനം നേരിടുന്ന മ്യാന്‍മര്‍ ഭരണാധികാരി ഓങ് സാന്‍ സ്യൂകിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. സ്തുത്യര്‍ഹമായ നേതൃപാടവമാണ് സ്യൂകിയുടേതെന്ന് മ്യാന്‍മറില്‍ സന്ദര്‍ശനത്തിനെത്തിയ മോദി പറഞ്ഞു. മ്യാന്‍മറില്‍ സ്യൂകി നേരിടുന്ന വെല്ലുവിളികള്‍ ഇന്ത്യ മനസിലാക്കുന്നതായും സമാനമായ സുരക്ഷാ പ്രശ്‌നങ്ങള്‍ ഇന്ത്യയ്ക്കുമുണ്ടെന്നും മോദി അഭിപ്രായപ്പെട്ടു. ഭീകരതയെ നേരിടാന്‍ ഇന്ത്യയും മ്യാന്‍മറും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും സ്യൂകിയുമായി ചേര്‍ന്നു നടത്തിയ സംയുക്ത പ്രഖ്യാപനത്തില്‍ മോദി ചൂണ്ടിക്കാട്ടി.

കര, സമുദ്ര അതിര്‍ത്തികളില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യയും മ്യാന്‍മറും സഹകരിച്ചു പ്രവര്‍ത്തിക്കണം. ഒന്നിച്ചുനില്‍ക്കുന്നതിലൂടെ ഭീകരത സ്വന്തം മണ്ണിലും അയല്‍ രാജ്യങ്ങളിലും വേറുറപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കഴിയുമെന്ന് സ്യൂകി പറഞ്ഞു. 

സൈനിക നടപടി ശക്തമാക്കിയതോടെ ഒന്നേകാല്‍ ലക്ഷം റൊഹിങ്ക്യ മുസ്ലിംകള്‍ സമീപ ദിവസങ്ങളില്‍ മ്യാന്‍മറില്‍നിന്ന് പലായനം ചെയ്തതായാണ് കണക്കാക്കുന്നത്. ഇതിന്റെ പേരില്‍ യുഎന്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര സംവിധാനങ്ങളും വിവിധ രാഷ്ട്രങ്ങളും സ്യൂകിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. മോദിയുടെ സന്ദര്‍ശന വേളയില്‍ റൊഹിങ്ക്യ മുസ്ലിംകളുടെ പ്രശ്‌നം സ്യുകിക്കു മുന്നില്‍ ഉന്നയിക്കുമെന്് ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ കഴിഞ്ഞ ദിവസം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com