അക്ഷരാഭ്യാസമുള്ള ആരുമില്ലേ ഈ കൂട്ടത്തില്‍? ഗൗരി ലങ്കേഷ് പത്രികയെ 'പാട്രിക്' ആക്കി സംഘപരിവാര്‍

അമിതേഷ് കുമാര്‍ എന്നയാളാണ് ഇത്തരമൊരു വിചിത്രമായ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്
അക്ഷരാഭ്യാസമുള്ള ആരുമില്ലേ ഈ കൂട്ടത്തില്‍? ഗൗരി ലങ്കേഷ് പത്രികയെ 'പാട്രിക്' ആക്കി സംഘപരിവാര്‍

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നാലെ ഗൗരി ക്രിസ്ത്യാനിയാണ്‌ എന്ന പ്രചാരണം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകനെ ട്രോളി സോഷ്യല്‍ മീഡിയ.ലങ്കേഷ് പത്രിക എന്ന പത്രത്തിന്റെ പേര് ഗൗരിയുടെ കൂടെച്ചേര്‍ത്ത് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ഗൗരിയുടെ പേര് ഗൗരി ലങ്കേഷ് പാട്രിക് എന്നാക്കി മാറ്റി! 

അമിതേഷ് കുമാര്‍ എന്നയാളാണ് ഇത്തരമൊരു വിചിത്രമായ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. ഇത് മറ്റ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വ്യാപകമായി ഷെയര്‍ ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ സോഷ്യല്‍ മീഡിയ ഒന്നടങ്കം ഇയ്യാളെ ട്രോള്‍ ചെയ്യാന്‍ ആരംഭിച്ചിരിക്കുകയാണ്. 

ഗൗരി ലങ്കേഷ് പാട്രിക് എന്നാണ് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകയുടെ പൂര്‍ണനാമമെന്നും പാട്രിക് എന്ന ക്രിസ്ത്യന്‍ പശ്ചാതലമുള്ള പേര് മറച്ചുവെയ്ക്കുന്നതിലെ അജണ്ട എന്താണ് എന്നുമാണ് ഇയ്യാള്‍ ചോദിച്ചിരിക്കുന്നത്. 

അക്ഷരാഭ്യാസമുള്ള ആരും സംഘപരിവാര്‍ കൂട്ടത്തിലില്ലേ എന്ന തരത്തിലാണ് ട്രോളന്‍മാര്‍ സംഭവത്തെ പരിഹസിക്കുന്നത്. നിരവധിപേര്‍ അത് പാട്രിക് അല്ല,പത്രികെ എന്നാണ് എന്ന് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്നുമുണ്ട്.ഗൗരി ലങ്കേഷ് പാട്രിക് ആണ് എന്ന വാദം പ്രചരിപ്പിക്കുന്ന പോസ്റ്റ് തനിക്കും ഫോര്‍വേഡ് മെസ്സേജ് ആയി ലഭിച്ചുവെന്നും പേടിപ്പെടുത്തുന്നതാണ് ഇതെന്നും സംവിധായകനും നടനുമായ മുരളി ഗോപി ആ ഫോര്‍വേഡ് മെസേജ് പോസ്റ്റ് ചെയ്തുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചു.  ഫേസ്ബുക്കിലും ട്വിറ്ററിലും ഒരേപോലെ പ്രചരിപ്പിക്കപ്പെടുന്ന ഈ ട്രോളുകള്‍ സംഘപരിവാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com