നോട്ട് അസാധുവാക്കലിനെ വീണ്ടും ന്യായീകരിച്ചു നരേന്ദ്ര മോദി: ഇനിയും ഇത്തരത്തിലുള്ള നടപടികള്‍ക്കു  ഭയപ്പെടുന്നില്ലെന്ന് മുന്നറിയിപ്പ്

മ്യാന്‍മര്‍ സന്ദര്‍ശനത്തിനെത്തിയ മോദി യാങ്കൂണിലെ ഇന്ത്യന്‍ സമൂഹത്തെ അഭിംസംബോധന ചെയ്തു സംസാരിക്കുകയാരുന്നു
നോട്ട് അസാധുവാക്കലിനെ വീണ്ടും ന്യായീകരിച്ചു നരേന്ദ്ര മോദി: ഇനിയും ഇത്തരത്തിലുള്ള നടപടികള്‍ക്കു  ഭയപ്പെടുന്നില്ലെന്ന് മുന്നറിയിപ്പ്

ന്യൂഡെല്‍ഹി: 500, 1,000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതുപോലെ
ഇനിയും നടപടികള്‍  സ്വീകരിക്കാന്‍ ഭയപ്പെടുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റിസര്‍വ് ബാങ്കും സാമ്പത്തിക വിദഗ്ധരും പ്രതിപക്ഷവും വലിയ മണ്ടത്തരമായി കണക്കില്‍പ്പെടുത്തുന്ന നോട്ട് നിരോധനം കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

മ്യാന്‍മര്‍ സന്ദര്‍ശനത്തിനെത്തിയ മോദി യാങ്കൂണിലെ ഇന്ത്യന്‍ സമൂഹത്തെ അഭിംസംബോധന ചെയ്തു സംസാരിക്കുകയാരുന്നു. നോട്ട് അസാധുവാക്കലിനെയും മിന്നലാക്രമണത്തെയും ന്യായീകരിച്ച പ്രധാനമന്ത്രി വീണ്ടും രംഗത്തെത്തി. ഇനിയും ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിനു ഭയമില്ലെന്നും മോദി പറഞ്ഞു. ഇത്തരത്തിലുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയും സ്വീകരിക്കുമെന്ന മുന്നറിയിപ്പു കൂടിയാണിതെന്നാണ് സൂചന. 

രാഷ്ട്രീയത്തിനപ്പുറം രാജ്യ തീരുമാനങ്ങള്‍ക്കു മുന്‍ഗണന നല്‍കാനായതാണ് നോട്ടു അസാധുവാക്കലും മിന്നലാക്രമണങ്ങളും നടത്താന്‍ സാധിച്ചതെന്നാണ് ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ന്യായീകരണം. 

വിനിമയത്തിലുണ്ടായിരുന്ന 87 ശതമാനം കറന്‍സി ഒരു രാത്രി പിന്‍വലിച്ചതോടെ ജനങ്ങള്‍ വന്‍ ദുരിതത്തിലായിരുന്നു. കള്ളപ്പണം തടയാനെന്ന പേരിലായിരുന്നു നോട്ടു നിരോധിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാറിനു പരാജയമായിരുന്നെന്നാണ് ആര്‍ബിഐ അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com