പ്രവാസികളുടെ വിവാഹത്തിനും ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ശുപാര്‍ശ സമര്‍പ്പിച്ചു 

എന്‍ആര്‍ഐ, ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ, പഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ എന്നിവര്‍ക്കെല്ലാം ഇന്ത്യയില്‍ വച്ചു നടത്തുന്ന വിവാഹങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കും
പ്രവാസികളുടെ വിവാഹത്തിനും ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ശുപാര്‍ശ സമര്‍പ്പിച്ചു 

ന്യൂഡല്‍ഹി: പ്രവാസികള്‍ ഇന്ത്യയില്‍ നടത്തുന്ന വിവാഹങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. വിവാഹശേഷം ഭാര്യമാരെ ഉപേക്ഷിക്കുന്നത്, സ്ത്രീധന പീഡനം തടയുക തുടങ്ങിയവയ്‌ക്കൊപ്പം സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതുള്ള മാര്‍ഗമായിക്കൂടിയാണ് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള ശുപാര്‍ശ നല്‍കിയിരിക്കുന്നത്.വിവിധ മന്ത്രാലയങ്ങളിലെ അംഗങ്ങള്‍ ഉള്‍പ്പെടുന്നസമിതിയാണ് വിദേശകാര്യ മന്ത്രാലയത്തിനു ഇക്കാര്യം ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് നല്‍കിയത്. ആഗസ്റ്റ് 30നാണ് റിപ്പോര്‍ട്ട് നല്‍കിയത്. 

എന്‍ആര്‍ഐ, ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ, പഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ എന്നിവര്‍ക്കെല്ലാം ഇന്ത്യയില്‍ വച്ചു നടത്തുന്ന വിവാഹങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കും.ഗാര്‍ഹിക പീഡനക്കേസുകളിലും മറ്റും കുറ്റവാളിയുടെ കസ്റ്റഡി മറ്റു രാജ്യങ്ങളില്‍നിന്നു വിട്ടുകിട്ടുന്നതിനുള്ള കരാറുകളില്‍ ഇന്ത്യ ഭേദഗതി വരുത്തണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. വിവാഹശേഷം വിദേശത്തേക്ക് പോകുന്ന പലരെയും ഏതെങ്കിലും കുറ്റത്തിനു പിന്നീട് കണ്ടെത്തുന്നതിനു നിലവില്‍ ബുദ്ധിമുട്ടാണെന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയ വക്താവും അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com