സുഷമയുടെ യുഎന്‍ പ്രസംഗത്തിന് നന്ദി പറഞ്ഞ് രാഹുല്‍; പാക്കിസ്ഥാനെ വിമര്‍ശിച്ചതിനല്ലെന്ന് മാത്രം

പാക്കിസ്ഥാനെതിരെ സുഷമ നടത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ക്കായിരുന്നില്ല രാഹുല്‍ നന്ദി പറഞ്ഞത്
സുഷമയുടെ യുഎന്‍ പ്രസംഗത്തിന് നന്ദി പറഞ്ഞ് രാഹുല്‍; പാക്കിസ്ഥാനെ വിമര്‍ശിച്ചതിനല്ലെന്ന് മാത്രം

ന്യൂഡല്‍ഹി ഐക്യരാഷ്ട്ര സഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് സുഷമ സ്വരാജിന് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാക്കിസ്ഥാനെതിരെ സുഷമ നടത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ക്കായിരുന്നില്ല രാഹുല്‍ നന്ദി പറഞ്ഞത്. ഇന്ത്യയില്‍ ഐഐടി, ഐഐഎമ്മുകള്‍ സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരെടുത്ത ഇച്ഛാശക്തി അംഗീകരിച്ചതിനാണ് രാഹുല്‍ സുഷമയ്ക്ക് നന്ദി പറഞ്ഞ് പരിഹസിക്കുന്നത്. 

സ്വതന്ത്ര്യം കിട്ടിയ നാള്‍ മുതല്‍ രാജ്യത്തെ വളര്‍ത്തുന്നതിനാണ് ഇന്ത്യ മുന്‍ഗണന നല്‍കിയിരുന്നത്. എന്നാല്‍ പാക്കിസ്ഥാന്‍ തീവ്രവാദത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും സുഷമ സ്വരാജ് ഐക്യരാഷ്ട്ര സഭയില്‍ പറഞ്ഞിരുന്നു. 

ഞങ്ങള്‍ ഐഐടികളും, ഐഐഎമ്മുകളും ഐഎസ്ആര്‍ഒയും സ്ഥാപിച്ചു. പാക്കിസ്ഥാന്‍ എന്താണ് സൃഷ്ടിച്ചത്. ലഷ്‌കര്‍ ഇ തോയ്ബ, ജെയ്‌ഷെ ഈ മൊഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ധീന്‍ എന്നി തീവ്രവാദ സംഘടനകളെയാണ് പാക്കിസ്ഥാന്‍ സ്ഥാപിച്ചതെന്നും തന്റെ 21 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ സുഷമ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിലാണ് ഇപ്പോള്‍ രാഹുലിന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com