മുഖ്യമന്ത്രി സാര്‍ ഞാന്‍ തീവ്രവാദിയല്ല വിദ്യാര്‍ത്ഥിയാണ്; ആത്മഹത്യക്ക് ശ്രമിച്ച മുസ്ലീം വിദ്യാര്‍ത്ഥി പറയുന്നു

വിദ്യര്‍ത്ഥിയെ തീവ്രവാദിയെന്ന് അധ്യാപകര്‍ വിളിച്ചതിന്  പിന്നാലെ വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു - നിരന്തരമായി തീവ്രവാദിയെന്ന് വിളിച്ചതാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ആത്മഹത്യാകുറിപ്പ് 
മുഖ്യമന്ത്രി സാര്‍ ഞാന്‍ തീവ്രവാദിയല്ല വിദ്യാര്‍ത്ഥിയാണ്; ആത്മഹത്യക്ക് ശ്രമിച്ച മുസ്ലീം വിദ്യാര്‍ത്ഥി പറയുന്നു

കാന്‍പൂര്‍: കാന്‍പൂരിലെ പതിനൊന്നാം ക്ലാസ് വിദ്യര്‍ത്ഥിയെ തീവ്രവാദിയെന്ന് അധ്യാപകര്‍ വിളിച്ചതിന്  പിന്നാലെ വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. അധ്യാപകര്‍ നിരന്തരമായി തീവ്രവാദിയെന്ന് വിളിച്ച് പരിഹസിച്ചതിനെ തുടര്‍ന്നാണ് മുസ്സിം വിഭാഗത്തില്‍പ്പെട്ട വിദ്യര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചത്. സപ്തംബര്‍ 23നായിരുന്നു സംഭവം നടന്നത്. ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. ഉറക്കുഗുളിക കഴിച്ചാണ് വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചത്.

കുട്ടിയുടെ ആത്മഹത്യാകുറിപ്പില്‍ ടീച്ചറും പ്രിന്‍സിപ്പാളും നിരന്തരമായി തീവ്രവാദിയെന്ന് വിളിച്ചതിനെ തുടര്‍ന്നാണ് ജിവനൊടുക്കുന്നതെന്നാണ് ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയത്. കുറിപ്പില്‍ ഈ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തയ്യാറാകണമെന്നും വിദ്യാര്‍ത്ഥി പറയുന്നു. ആശുപത്രിയില്‍ നിന്ന് ബോധം കിട്ടിയ ശേഷവും കുട്ടിയുടെ പ്രതികരണം മുഖ്യമന്ത്രി സാര്‍ ഞാന്‍ തീവ്രവാദിയല്ല ഒരു വിദ്യാര്‍ത്ഥിയാണെന്നായിരുന്നു. 

മുന്‍രാഷ്ട്രപതി എപിജെ അബ്ദള്‍ കലാമിനെ പോലെ വിദ്യാഭ്യാസം ആര്‍ജ്ജിച്ച് ശാസ്ത്രജ്ഞനാകാനായിരുന്നു ആഗ്രഹം. എന്നാല്‍ അധ്യാപകര്‍ തന്നെ തീവ്രവാദിയായാണ് കണ്ടത്. ക്ലാസിലെത്തിയാല്‍ എന്നും അധ്യാപകര്‍ തന്റെ ബാഗുകള്‍ പരിശോധിച്ചു. ക്ലാസില്‍ പിന്‍ബെഞ്ചിലിരുത്തി. അധ്യാപകരുടെ ഇത്തരം പെരുമാറ്റം കൊണ്ട് ക്ലാസിലെ മറ്റുകുട്ടികളും തന്നെയകറ്റിയതായും വിദ്യാര്‍ത്ഥി പറയുന്നു. രണ്ട് മാസം മുന്‍പാണ് ഈ സ്‌കൂളില്‍ ചേര്‍ന്നതെന്നും തന്നോട് മിണ്ടരുതെന്ന് അധ്യാപകര്‍ കുട്ടികളോട് പറഞ്ഞതായും വിദ്യാര്‍ത്ഥി പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി കുട്ടിയ്‌ക്കെതിരെ മാത്രമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഇത് സംബന്ധിച്ച് കൂടുതല്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷം കേസെടുക്കാമെന്ന നിലപാടിലാണ് പൊലീസ്. 

കുട്ടി പഠനനിലവാരത്തില്‍ പുറകിലാണെന്ന് പറഞ്ഞ് സപ്തംബര്‍ 14ന് ക്ലാസ് ടീച്ചര്‍ കുട്ടിയുടെ മാതാവിനെ സ്‌കൂളിലേക്ക് വിളിച്ചിരുന്നു. പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് അധ്യാപകര്‍ പരാതിപ്പെട്ടപ്പോള്‍ കുട്ടിയുടെ അമ്മ അധ്യാപകരുടെ മുന്നില്‍ വെച്ച് വിദ്യാര്‍ത്ഥിയെ ശകാരിച്ചിരുന്നു. പിന്നീട് ഇക്കാര്യം പറഞ്ഞ് അധ്യാപകര്‍ പരിഹസിച്ചതായും വിദ്യാര്‍ത്ഥി പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളോട് വിവേചനപരമായി പെരുമാറാറില്ലെന്നാണ് പ്രിന്‍സിപ്പള്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com