മോദി സർക്കാർ രാജ്യത്തെ 30 കോടി ദളിതർക്കായി ഒന്നും ചെയ്തിട്ടില്ല ; പ്രധാനമന്ത്രിക്ക് ദളിത് ബിജെപി എംപിയുടെ കത്ത്

ഉത്തർപ്രദേശിൽ നിന്നുള്ള ദളിത് ബിജെപി എംപി യശ്വന്ത് സിം​ഗാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയത്
മോദി സർക്കാർ രാജ്യത്തെ 30 കോടി ദളിതർക്കായി ഒന്നും ചെയ്തിട്ടില്ല ; പ്രധാനമന്ത്രിക്ക് ദളിത് ബിജെപി എംപിയുടെ കത്ത്

ന്യൂഡൽഹി : ദളിത് സമൂഹത്തോടുള്ള നരേന്ദ്രമോദി സർക്കാരിന്റെ അവ​ഗണന തുറന്നുകാട്ടി ബിജെപി എംപി രം​ഗത്തെത്തി. ഉത്തർപ്രദേശിലെ നാ​ഗിനയിൽ നിന്നുള്ള ദളിത് ബിജെപി എംപി യശ്വന്ത് സിം​ഗാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയത്. കഴിഞ്ഞ നാലു വർഷത്തെ നരേന്ദ്രമോദി സർക്കാരിന്റെ ഭരണത്തിൽ, രാജ്യത്തെ 30 കോടി ദളിതർക്കായി ഒന്നും ചെയ്തിട്ടില്ലെന്ന് കത്തിൽ യശ്വന്ത് സിം​ഗ് കുറ്റപ്പെടുത്തുന്നു. 

ഒരു ദളിതനായതിനാല്‍ എന്റെ കഴിവുകള്‍ പോലും വിനിയോഗിക്കപ്പെടുന്നില്ല. സംവരണം ഉണ്ടായതുകൊണ്ട് മാത്രമാണ് താന്‍ എംപിയായതെന്നും 
യശ്വന്ത് സിം​ഗ് കത്തില്‍ അഭിപ്രായപ്പെടുന്നു. എസ് സി എസ് ടി നിയമ പ്രശ്നത്തിൽ രാജ്യത്ത് ദളിത് പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ്, ബിജെപിയെ വെട്ടിലാക്കി പാർട്ടിയുടെ തന്നെ ദളിത് എംപി സർക്കാരിനെതിരെ രം​ഗത്തുവന്നിരിക്കുന്നത്. 

നേരത്തെ യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് മോശമായി പെരുമാറി എന്നാരോപിച്ച് യുപിയിൽ നിന്നുള്ള ദളിത് എംഎൽഎ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരുന്നു. പരാതി പറയാനെത്തിയ തന്നെ യോ​ഗി അധിക്ഷേപിച്ച് ഇറക്കിവിട്ടെന്നായിരുന്നു ബിജെപി ദളിത് എംഎൽഎയായ ഛോട്ടെ ലാൽ ഖർവാർ മോദിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയത്. 

ഭാരത് ബന്ദ് ദിനത്തില്‍ ദളിതര്‍ക്കെതിരായ പോലീസ് അതിക്രമത്തിനെതിരെ ഇറ്റാവ എപിയായ അശോക് ധോറെയും മോദിക്ക് കത്തയച്ചിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com