ന്യൂഡല്‍ഹി: പാര്‍ലമെന്റ് സ്തംഭനത്തിനെതിരെ ബിജെപി നടത്തിയ ഉപവാസത്തില്‍ തെറ്റുപറ്റിയതായി ബിജെപി എംഎല്‍എയുടെ കുറ്റസമ്മതം. ഉപവാസത്തിനിടെ കശുവണ്ടി കഴിച്ചെന്നാണ് കുറ്റസമ്മതം നടത്തിയിരിക്കുന്നത്.
ഉത്തരാഖണ്ഡിലെ ബിജെപി നേതാവ് ഹരാക് സിങ് റാവത്താണ് ഉപവാസത്തിനിടെ ഭക്ഷണം കഴിച്ചത്. അദ്ദേഹത്തിന് സമീപത്തിരിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ പിന്തിരിപ്പിക്കുന്നില്ലെന്നതും സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചായി. ഭക്ഷണം കഴിക്കുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ബിജെപിയെ വിമര്ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തിയ ഉപവാസസമരത്തിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ ഭക്ഷണം കഴിക്കുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെ മോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഉപവസിക്കുന്ന ബിജെപി നേതാക്കള്‍ ഭക്ഷണം കഴിക്കരുതെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ കര്‍ശന നിര്‍ദ്ദേശവും നല്‍കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ