എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; എട്ട് പേര്‍ക്കെതിരെ കേസ് 

ഭര്‍ത്താവിനൊപ്പം യുവതി ജോലിയാവശ്യത്തിനായി ഹോട്ടലില്‍ എത്തിയപ്പോഴാണ് സംഭവം
എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; എട്ട് പേര്‍ക്കെതിരെ കേസ് 

പൂനെ: മഹാരാഷ്ട്രയില്‍ സാഗ്ലി ജില്ലയില്‍ എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ എട്ടുപേര്‍ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. യുവതി ഭര്‍ത്താവിനൊപ്പം ജോലി സംബന്ധമായ ആവശ്യത്തിനു ഹോട്ടലില്‍ എത്തിയപ്പോഴാണ് സംഭവം. ഹോട്ടല്‍ ജീവനക്കാരനും സുഹൃത്തുക്കളുമാണ് പ്രതികള്‍.

യുവതിയെയും ഭര്‍ത്താവിനെയും ഹോട്ടലിലെ വെയ്റ്ററും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നെന്നും ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കിയശേഷം ഇവര്‍ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ ആഭരണങ്ങള്‍ ഇവര്‍ തട്ടിയെടുത്തെന്നും പൊലീസ് പറയുന്നു. പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ തയ്യാറാക്കിയിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com