കോട്ടയം: കേന്ദ്രസർക്കാരിന്റെ മോട്ടോർ വാഹനനിയമ ഭേദഗതിക്കെതിരേ ചൊവ്വാഴ്ച 24 മണിക്കൂർ ദേശീയ മോട്ടോർ വാഹന പണിമുടക്ക് നടത്തും. സംയുക്ത തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തിൽ തിങ്കൾ അർധരാത്രി മുതൽ ചൊവ്വാഴ്ച അർധരാത്രി വരെയാണു പണിമുടക്ക്. സ്വകാര്യ ബസുകൾ പണിമുടക്കിൽ പങ്കെടുക്കും.
ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധനവ് പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളും പണിമുടക്കിൽ ഉന്നയിച്ചിട്ടുണ്ട്. ബിഎംഎസ് ഒഴികെയുള്ള യൂണിയനുകളാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.
വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് കെഎസ്ആർടിസി സംയുക്ത യൂണിയനുകൾ സൂചനാ പണിമുടക്ക് നടത്തുന്നതും ചൊവ്വാഴ്ചയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ