ഡാന്‍സ് ബാറുകള്‍ക്ക് നിയന്ത്രണം; സദാചാരപ്പൊലീസ് ചമയരുതെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് സുപ്രിംകോടതി

 ബാറുകളില്‍ അവതരിപ്പിക്കുന്ന നൃത്തം സ്ത്രീകളുടെ അന്തസിന് കോട്ടം വരുത്താത്തതും പൊതുധാര്‍മ്മികതയ്ക്കും നിരക്കുന്നതുമാവണം എന്നായിരുന്നു സര്‍ക്കാരിന്റെ പ്രധാന വ്യവസ്ഥ
ഡാന്‍സ് ബാറുകള്‍ക്ക് നിയന്ത്രണം; സദാചാരപ്പൊലീസ് ചമയരുതെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് സുപ്രിംകോടതി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഡാന്‍സ് ബാറുകളുടെ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയ പുതിയ ചട്ടങ്ങള്‍ ഒരുതരം സദാചാരപ്പൊലീസ് ചമയലാണ് എന്ന് സുപ്രിംകോടതി. മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുതിയ നയങ്ങള്‍ക്കെതിരെ ഹോട്ടലുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് കോടതി ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ജസ്റ്റിസ് എ കെ സിക്രി, ജസ്റ്റിസ് അശോക് ഭൂഷന്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
 
 സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ചട്ടങ്ങള്‍ വച്ച് ഡാന്‍സ് ബാര്‍ നടത്താനാവില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഒരു ലൈസന്‍സ് പോലും അനുവദിക്കാതെ എല്ലാം റദ്ദാക്കിയ സര്‍ക്കാര്‍ നടപടി ചൂണ്ടിക്കാട്ടിയാണ് മോറല്‍ പൊലീസിങാണ് എന്ന് കോടതി പറഞ്ഞത്. ഡാന്‍സ് ബാറുകള്‍ അശ്ലീലക്കാഴ്ചയാണ് എന്ന ധ്വനിയാണ് സര്‍ക്കാരിന്റെ ഈ നടപടിയില്‍ നിന്നും ആളുകള്‍ക്ക് ലഭിക്കുന്നതെന്നും കോടതി പറഞ്ഞു. 

 ബാറുകളില്‍ അവതരിപ്പിക്കുന്ന നൃത്തം സ്ത്രീകളുടെ അന്തസിന് കോട്ടം വരുത്താത്തതും പൊതുധാര്‍മ്മികതയ്ക്കും നിരക്കുന്നതുമാവണം എന്നായിരുന്നു സര്‍ക്കാരിന്റെ പ്രധാന വ്യവസ്ഥ. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഡാന്‍സ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com