രാജ്യത്ത് വയോജനങ്ങളുടെ ജനസംഖ്യ വര്‍ധിക്കുന്നു; 2050 ആവുമ്പോള്‍ 34 കോടി വൃദ്ധരുണ്ടാകുമെന്ന്  റിപ്പോര്‍ട്ട്

ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും ചെന്നൈയിലെ മദ്രാസ് മെഡിക്കല്‍ കോളെജിലും നാഷ്ണല്‍ സെന്ററുകള്‍ വയോധികര്‍ക്കായി തുറക്കാനും തീരുമാനമായി
രാജ്യത്ത് വയോജനങ്ങളുടെ ജനസംഖ്യ വര്‍ധിക്കുന്നു; 2050 ആവുമ്പോള്‍ 34 കോടി വൃദ്ധരുണ്ടാകുമെന്ന്  റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വയോധികരുടെ ജനസംഖ്യയില്‍ വലിയ വര്‍ധനയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. 2050 ആകുമ്പോഴേക്കും രാജ്യത്തെ 34 കോടി ജനങ്ങള്‍ വൃദ്ധരുടെ പട്ടികയില്‍ ഇടം നേടുമെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്.

ഇവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഇപ്പോഴേ രൂപം നല്‍കേണ്ടതുണ്ടെന്നും കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി അനുപ്രിയ പട്ടേല്‍ പറഞ്ഞു. വയോധികര്‍ക്ക് സാമ്പത്തികമായി താങ്ങാന്‍ കഴിയുന്നതും ലഭ്യമാകുന്നതും ഗുണനിലവാരം ഉറപ്പുവരുത്തുന്നതുമായ പദ്ധതിയ്ക്കാവും കേന്ദ്രസര്‍ക്കാര്‍ പ്രാധാന്യം നല്‍കുക എന്നും അവര്‍ വ്യക്തമാക്കി. 

 അതത് പ്രദേശങ്ങളിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുമായി സഹകരിച്ച് നിലവിലെ പദ്ധതികള്‍ വിപുലമാക്കുമെന്നും പ്രത്യേക പരിശീലനം നല്‍കി ആരോഗ്യപ്രവര്‍ത്തകരെ വീടുകളിലേക്ക് അയയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും ചെന്നൈയിലെ മദ്രാസ് മെഡിക്കല്‍ കോളെജിലും നാഷ്ണല്‍ സെന്ററുകള്‍ വയോധികര്‍ക്കായി തുറക്കാനും തീരുമാനമായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com