വന്നവരെല്ലാം തിരികെ പോയത് കൈനിറയെ പണവുമായി,അലമാരയില്‍ സൂക്ഷിച്ച 46 ലക്ഷം പത്താംക്ലാസുകാരന്‍ സഹപാഠികള്‍ക്ക് വീതിച്ച് നല്‍കി; നെട്ടോട്ടം ഓടി പിതാവ് 

കെട്ടിടനിര്‍മ്മാതാവിന്റെ മകനായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് 46 ലക്ഷം രൂപ ഒരു മടിയും കൂടാതെ സഹപാഠികള്‍ക്ക് വീതിച്ചുകൊടുത്തത്.
വന്നവരെല്ലാം തിരികെ പോയത് കൈനിറയെ പണവുമായി,അലമാരയില്‍ സൂക്ഷിച്ച 46 ലക്ഷം പത്താംക്ലാസുകാരന്‍ സഹപാഠികള്‍ക്ക് വീതിച്ച് നല്‍കി; നെട്ടോട്ടം ഓടി പിതാവ് 

ജബല്‍പൂര്‍: മറ്റുളളവരോട് ദയയും മഹാമനസ്‌കതയും നല്ലത് തന്നെയാണ്. എന്നാല്‍ സ്വന്തം അസ്തിത്വത്തെ വരെ ചോദ്യം ചെയ്യുന്ന നിലയില്‍ ഉദാരമനസ്‌കന്‍ ആകുന്നത് നല്ലതാണോ എന്ന് ചോദിച്ചാല്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയര്‍ന്നുവരുക. ഇവിടെ ഒരു കൗമാരാക്കാരന്‍ അച്ഛന്‍ സൂക്ഷിച്ചിരുന്ന ലക്ഷങ്ങളാണ് സഹപാഠികള്‍ക്ക് വീതിച്ചുകൊടുത്തത്. 

മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. കെട്ടിടനിര്‍മ്മാതാവിന്റെ മകനായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് 46 ലക്ഷം രൂപ ഒരു മടിയും കൂടാതെ സഹപാഠികള്‍ക്ക് വീതിച്ചുകൊടുത്തത്. നഷ്ടപ്പെട്ട പണത്തെ കുറിച്ചുളള ബില്‍ഡറുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം ചുരുളഴിഞ്ഞത്. കൂലി പണിക്കാരന്റെ മകന്റെ ദയനീയ ജീവിതത്തില്‍ അലിവ് തോന്നി മാത്രം ഒരു സഹപാഠിക്ക് നല്‍കിയത് 15 ലക്ഷം രൂപയാണ്. ഗൃഹപാഠം ചെയ്ത് തീര്‍ക്കാന്‍ സഹായിച്ച കുട്ടിയ്ക്ക് മൂന്നുലക്ഷം രൂപ നല്‍കിയതും വീതിച്ചുനല്‍കിയതില്‍ ഉള്‍പ്പെടുന്നതായി പൊലീസ് പറയുന്നു.

പത്താംക്ലാസുകാരന്‍ വീതിച്ചുനല്‍കിയ പണം കൊണ്ട് ഒരു കൂട്ടുകാരന്‍ സ്വന്തമായി ഒരു കാറു തന്നെ തരപ്പെടുത്തി. ക്ലാസിലെ 35 കുട്ടികളെയും കൈനിറയെ പണം നല്‍കിയാണ് മടക്കി അയച്ചത്. പത്താം ക്ലാസുകാരന്റെ ഉദാരമനസ്‌കതയില്‍ കോച്ചിങ് സെന്ററിന് നല്‍കിയ സ്മാര്‍ട്ട് ഫോണും, മറ്റു ചിലര്‍ക്ക് നല്‍കിയ സില്‍വര്‍ ബ്രേയ്‌സ് ലെറ്റും ഉള്‍പ്പെടുമെന്ന് പൊലീസ് പറയുന്നു.

ബില്‍ഡര്‍ അലമാരയില്‍ 60 ലക്ഷം രൂപയാണ് സൂക്ഷിച്ചിരുന്നത്. പണം നഷ്ടമായതായി തിരിച്ചറിഞ്ഞ കുട്ടിയുടെ അച്ഛന്‍ വീട്ടില്‍ എല്ലായിടത്തും തെരച്ചില്‍ നടത്തി. എന്നാല്‍ മോഷണം പോയതായുളള ഒരു ലക്ഷണവും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസിന് പരാതി നല്‍കുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ പണം തിരിച്ചുപിടിക്കാനുളള ശ്രമത്തിലാണ് പൊലീസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com