മുഖ്യമന്ത്രിയായി അധികാരമേറ്റിട്ട് 82 ദിവസം;  കുമാരസ്വാമി സന്ദര്‍ശിച്ചത് 40 ക്ഷേത്രങ്ങള്‍ !

അധികാരമേറ്റിട്ട് 82 ദിവസം മാത്രമേ ആയിട്ടുള്ളൂ എന്നറിയുമ്പോഴാണ് കുമാരസ്വാമിയുടെ 'ഭക്തി' വാര്‍ത്തയില്‍ നിറയുന്നത്. ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മുഖ്യമന്ത്രി അമ്പല സന്ദര്‍ശനം നടത്തുന്നുവെന്ന് ചുരുക്കം.
മുഖ്യമന്ത്രിയായി അധികാരമേറ്റിട്ട് 82 ദിവസം;  കുമാരസ്വാമി സന്ദര്‍ശിച്ചത് 40 ക്ഷേത്രങ്ങള്‍ !

ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രി പദവി ഏറ്റെടുത്ത ശേഷം എച്ച് ഡി കുമാരസ്വാമി സന്ദര്‍ശിച്ചത് 40 ക്ഷേത്രങ്ങളെന്ന് റിപ്പോര്‍ട്ട്. അധികാരമേറ്റിട്ട് 82 ദിവസം മാത്രമേ ആയിട്ടുള്ളൂ എന്നറിയുമ്പോഴാണ് കുമാരസ്വാമിയുടെ 'ഭക്തി' വാര്‍ത്തയില്‍ നിറയുന്നത്. ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മുഖ്യമന്ത്രി അമ്പല സന്ദര്‍ശനം നടത്തുന്നുവെന്ന് ചുരുക്കം.

ഇതില്‍ വിവാദമൊന്നും കാണേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പദവിയിലേക്ക് തിരിച്ചെത്താന്‍ സഹായിച്ചതിന് ദൈവങ്ങള്‍ക്ക് നന്ദി പറയുകയാണ് അദ്ദേഹം ചെയ്യുന്നതെന്നുമാണ് അണികളുടെ നിലപാട്. ദേവഗൗഡയുടെ കുടുംബാംഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി അത്ര ഭക്തിയുള്ള ആളായിരുന്നില്ല കുമാരസ്വാമി. എന്നാല്‍ അടിക്കടിയുണ്ടായ ശാരീരിക വിഷമതകളും രാഷ്ട്രീയ ജീവിതത്തിലെ തിരിച്ചടികളുമാവാം അദ്ദേഹത്തെ ഭക്തിമാര്‍ഗ്ഗത്തിലേക്ക് എത്തിച്ചതെന്നും കുമാരസ്വാമിയുടെ വിശ്വസ്തര്‍ പറയുന്നു.
 
തുംഗൂരിലെ സിദ്ധഗംഗ, മൈസൂരിലെ സുത്തുര്‍, മാണ്ഡ്യയിലെ അഡിച്ചുന്‍ചനാഗിരി എന്നീ പ്രമുഖക്ഷേത്രങ്ങള്‍ മുഖ്യമന്ത്രിസ്ഥാനം ഏറ്റയുടനെയാണ് കുമാര സ്വാമി സന്ദര്‍ശിച്ചത്. ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥ ക്ഷേത്രത്തിലെത്തിയ കുമാരസ്വാമി കര്‍ണാടകയുടെ ക്ഷേമത്തിനായി പ്രാര്‍ത്ഥന കഴിച്ചുവെന്ന് ക്ഷേത്രം ഭാരവാഹികളും വെളിപ്പെടുത്തി. 

നന്ദിപ്രകടനത്തിനായി ക്ഷേത്രദര്‍ശനം ശീലമാക്കിയ ആദ്യ മുഖ്യമന്ത്രിയൊന്നുമല്ല കുമാരസ്വാമി. കര്‍ണാടക മുന്‍മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പ കേരളത്തിലേക്കും എന്തിനേറെ വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കും വരെ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു  ക്ഷേത്ര സന്ദര്‍ശനം നടത്തുന്നതില്‍ മാത്രമല്ല, ഖജനാവില്‍ നിന്നെടുത്ത് ക്ഷേത്രത്തില്‍ കാണിക്ക സമര്‍പ്പിക്കുന്നതിലും ഖ്യാതിനേടിയയാളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com