വാജ്‌പേയിയുടെ നില അതീവഗുരുതരം; മോദി സന്ദര്‍ശിച്ചു, ബന്ധുക്കള്‍ ഡല്‍ഹിയിലേക്ക്

മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ നില അതീവ ഗുരുതരം. എയിംസില്‍ ചികിത്സയില്‍ കഴിയുന്ന വാജ്‌പേയിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു
വാജ്‌പേയിയുടെ നില അതീവഗുരുതരം; മോദി സന്ദര്‍ശിച്ചു, ബന്ധുക്കള്‍ ഡല്‍ഹിയിലേക്ക്

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ നില അതീവ ഗുരുതരം. എയിംസില്‍ ചികിത്സയില്‍ കഴിയുന്ന വാജ്‌പേയിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു. രണ്ട് ദിവസമായി ആരോഗ്യനില മോശമാണെന്നും വൈദ്യസഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും  റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. 

 വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്നാണ്  93 കാരനായ വാജ്‌പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യവിവരത്തെക്കുറിച്ച് ആശുപത്രി അദികൃതര്‍ ഉടന്‍തന്നെ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കും. അദ്ദേഹത്തിന്റെ കുടുംബാഗംങ്ങളും ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com