പ്രതിമയുണ്ടാക്കാന്‍ 2000കോടി, കേരളത്തിന് നക്കാപ്പിച്ച; മോദി സര്‍ക്കാര്‍ ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്ന് അസദുദ്ദീന്‍ ഒവൈസി

പ്രളയം നാശംവിതച്ച കേരളത്തിന് ആവശ്യമായ സാമ്പത്തിക സഹായം അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിന് എതിരെ എഐഎംഐഎം പാര്‍ട്ടി പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി
പ്രതിമയുണ്ടാക്കാന്‍ 2000കോടി, കേരളത്തിന് നക്കാപ്പിച്ച; മോദി സര്‍ക്കാര്‍ ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്ന് അസദുദ്ദീന്‍ ഒവൈസി

പ്രളയം നാശംവിതച്ച കേരളത്തിന് ആവശ്യമായ സാമ്പത്തിക സഹായം അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിന് എതിരെ എഐഎംഐഎം പാര്‍ട്ടി പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി. രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രതിമ നിര്‍മ്മിക്കാന്‍ 2000കോടി ചെലവാക്കുന്ന കേന്ദ്രസര്‍ക്കാരിന് കേരളത്തിന് വേണ്ടി അത്രയും തുക ചെലവാക്കരുതോയെന്ന് ഒവൈസി ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്നും കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തെ സഹായിക്കാന്‍ 700കോടി ധനസാഹയം നല്‍കിയ യുഎഇ സര്‍ക്കാരിനെയും അദ്ദേഹം അഭിനന്ദിച്ചു. 2017ല്‍ രാജ്യത്തിന് 69ശതമാനം വിദേശ വരുമാനം ലഭിച്ചതില്‍ 40ശതമാനവും കേരളത്തില്‍ നിന്നായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുകൊണ്ടാണ് കേന്ദ്രത്തിന്റെ 500കോടിയെ ഞങ്ങള്‍ വിമര്‍ശിക്കുന്നത്. ഇത് നക്കാപ്പിച്ചയാണ്, മാനക്കേടാണ്, അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ പാര്‍ട്ടി പതിനാറ് ലക്ഷം നല്‍കുമെന്ന് നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com