ഞങ്ങളും ഇന്ത്യയിലാണ്, വിദേശയാത്രയ്ക്ക് പോകുന്ന പണമെങ്കിലും തരണം സാര്‍...; ധനസഹായം വെട്ടിക്കുറച്ചതില്‍ പ്രധാനമന്ത്രിയുടെ പേജില്‍ മലയാളികളുടെ പ്രതിഷേധം

പ്രളം തകര്‍ത്തുകളഞ്ഞ സംസ്ഥാനത്തെ പുനര്‍നിര്‍മ്മിക്കാന്‍ ചുരുങ്ങിയ ധനസഹായം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രതിഷേധവുമായി മലയാളികള്‍ 
ഞങ്ങളും ഇന്ത്യയിലാണ്, വിദേശയാത്രയ്ക്ക് പോകുന്ന പണമെങ്കിലും തരണം സാര്‍...; ധനസഹായം വെട്ടിക്കുറച്ചതില്‍ പ്രധാനമന്ത്രിയുടെ പേജില്‍ മലയാളികളുടെ പ്രതിഷേധം

പ്രളയം തകര്‍ത്തുകളഞ്ഞ സംസ്ഥാനത്തെ പുനര്‍നിര്‍മ്മിക്കാന്‍ ചുരുങ്ങിയ ധനസഹായം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രതിഷേധവുമായി മലയാളികള്‍. ധനസഹായമായി 2000കോടി രൂപ ആവശ്യപ്പെട്ട സംസ്ഥാനത്തിന് തവണകളായി വെറും 800കോടിയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഇതുകൂടാതെ യുഎഇ ഉള്‍പ്പെടെ വിദേശരാജ്യങ്ങള്‍ നല്‍കിയ ധനസഹായം നിരാകരിക്കുകയും ചെയ്തു. 700കോടിയായിരുന്നു യുഎഇ കേരളത്തിന് ധനസഹായം നല്‍കാമെന്ന് അറിയിച്ചിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. 

കേരളം ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കേണ്ട സമയം ഇതല്ലെന്നു മലയാളികള്‍ പ്രധാനമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നു. രാഷ്ട്രീയ നേതാക്കളുടെ പ്രതിമ നിര്‍മ്മിക്കാന്‍ 2000കോടി അനുവദിച്ച പ്രധാനമന്ത്രി ഒരു സംസ്ഥാനത്തിന്റെ ദുരന്തം മറികടക്കാന്‍ നല്‍കിയത് വെറും 800കോടിയാണ് എന്ന് മലയാളികള്‍ വിമര്‍ശിക്കുന്നു. 

ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും കമന്റുകളിടുന്ന മലയാളികളെ പ്രതിരോധിക്കാന്‍ ഉത്തരേന്ത്യന്‍ സംഘപരിവാര്‍ അക്കൗണ്ടുകളും രംഗത്തെത്തിയിട്ടുണ്ട്. ഇതെല്ലാം ഓര്‍ത്തുവച്ചേക്കണമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഒറ്റയിടത്തും വിജയിപ്പിക്കരുത് എന്നും ആഹ്വാനമുണ്ട്. 

കേരളത്തില്‍ ബാക്കിയുള്ള പശുക്കളെ സംരക്ഷിക്കാനെങ്കിലും കുറച്ചു പൈസ തരണമെന്ന് ചിലര്‍ പുച്ഛിക്കുന്നു. അടിക്കടി നടത്തുന്ന വിദേശയാത്രയ്ക്കുള്ള തുകയെങ്കിലും ഞങ്ങളുടെ നാടിനെ രക്ഷിക്കാന്‍ തരണമെന്ന് ഒരുവിഭാഗം പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പറഞ്ഞ 15 ലക്ഷം രൂപ അക്കൗണ്ടില്‍ എത്രയും വേഗം ഇട്ടുതരണമെന്നും അതുകൊണ്ട് ഞങ്ങള്‍ നാടിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊള്ളാമെന്നും മലയാളികള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com