കശ്മീരിലെ ആദ്യ മുസ്ലീം വനിതാ പൈലറ്റായി ഇറാം 

യുഎസിലെ മിയാമിയില്‍ നിന്നാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. നിലവില്‍ ഇന്‍ഡിഗോയില്‍ ജൂനിയര്‍ ഓഫീസറാണ് ഇറോം 
കശ്മീരിലെ ആദ്യ മുസ്ലീം വനിതാ പൈലറ്റായി ഇറാം 

ശ്മീരിലെ ആദ്യ മുസ്ലീം വനിതാ പൈലറ്റ് ആവാന്‍ ഒരുങ്ങുകയാണ്  ഇറാം ഹബീബ്. ബാല്യകാലം മുതല്‍ ആഗ്രഹിച്ച സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ഈ മുപ്പതുകാരി. അടുത്ത മാസം മുതല്‍ ഇന്‍ഡിഗോയുലാണ് ഇറോം വിമാനം പറത്തുക. 

ഫോറസ്ട്രിയില്‍ ഡോക്ട്രേറ്റ് നേടിയശേഷമാണ് ഇറോം പൈലറ്റാവാന്‍ പരിശീലനം നേടിയത്. യുഎസിലെ മിയാമിയില്‍ നിന്നാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. നിലവില്‍ ഇന്‍ഡിഗോയില്‍ ജൂനിയര്‍ ഓഫീസറാണ് ഇറോം. വാണിജ്യ പൈലറ്റ് ലൈസന്‍സിനുള്ള ശ്രമത്തിലാണ് ഇറോം ഇപ്പോള്‍. 

കശ്മീരി പണ്ഡിറ്റ് വിഭാഗത്തില്‍ നിന്നുള്ള തന്‍വി റെയ്‌ന എന്ന പെണ്‍കുട്ടിയാണ് കാശ്മീരില്‍ നിന്നുള്ള ആദ്യ വനിതാ പൈലറ്റ്. 2016ലാണ് തന്‍വി പൈലറ്റായത്. 2017 ഏപ്രിലില്‍ അയേഷ അസീസ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥി പൈലറ്റ് ആയിരുന്നു. 21 വയസ്സായിരുന്നു അയേഷയ്ക്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com