ബജറ്റിന് പിന്നാലെ വില കൂടുന്നവ; കുറയുന്നവ

മൊബൈല്‍ ഫോണ്‍, പാദരക്ഷകള്‍, മൊബൈല്‍, ഗോള്‍ഡ് കവറിങ് ആഭരണങ്ങള്‍, എല്‍സിഡി, എല്‍ഇഡി, ഒലെഡ് ടെലിവിഷന്‍  തുടങ്ങി അന്‍പത് ഉത്പന്നങ്ങള്‍ക്ക് വില കൂടും 
ബജറ്റിന് പിന്നാലെ വില കൂടുന്നവ; കുറയുന്നവ

ന്യൂഡല്‍ഹി: അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റിന് പിന്നാലെ നിരവധി ഉത്പന്നങ്ങള്‍ക്ക് വിലകൂടും. വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള ഭക്ഷ്യ എണ്ണകള്‍, ചെരുപ്പ്, െമഴുകുതിരി, വാച്ച്, ക്ലോക്ക്, ലാംപ്, ഫര്‍ണിച്ചര്‍, പഴച്ചാറുകള്‍, വെജിറ്റബിള്‍ ജ്യൂസ്, സൗന്ദര്യവര്‍ധകവസ്തുക്കള്‍, പെര്‍ഫ്യൂം, ഹെയര്‍ ഓയില്‍, ദന്തസംരക്ഷണവസ്തുക്കള്‍, ആഫ്റ്റര്‍ ഷേവ് ലോഷനുകള്‍, മോട്ടോര്‍ സൈക്കിള്‍കാര്‍ സ്‌പെയര്‍പാര്‍ട്ടുകള്‍, ട്രക്ക്, ബസ് ടയറുകള്‍, പട്ടുവസ്ത്രങ്ങള്‍, വജ്രം, മുത്ത്, മൊബൈല്‍ ഫോണ്‍, പാദരക്ഷകള്‍, മൊബൈല്‍, ഗോള്‍ഡ് കവറിങ് ആഭരണങ്ങള്‍, എല്‍സിഡി, എല്‍ഇഡി, ഒലെഡ് ടെലിവിഷന്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍, മെത്ത, കളിപ്പാട്ടങ്ങള്‍, വിഡിയോ ഗെയിം എന്നിവയ്ക്കാണ് വില കുടുക. കശുവണ്ടി, 

സോളര്‍ പാനല്‍, കോക്ലിയര്‍ ഇംപ്ലാന്റ്.  എന്നിവയ്ക്ക് വില കുറയും. കസ്റ്റംസ് തീരുവ കൂട്ടിയത് ആഭ്യന്തര ഉല്‍പാദകര്‍ക്ക് ഉത്തേജനം നല്‍കാന്‍ എന്നാണ് വിശദീകരണം. നിരവധി ഉല്‍പന്നങ്ങള്‍ക്ക് കസ്റ്റംസ് തീരുവ കൂട്ടി. വെളിച്ചെണ്ണയ്ക്ക് ഉള്‍പ്പെടെ ഭക്ഷ്യഎണ്ണകള്‍ക്ക് 12.5ല്‍ നിന്ന് 30% ആക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com