'ഗ്രാമം വൃത്തിയാക്കുന്ന പുരുഷന്മാര്‍ക്ക് ഭാര്യമാരെ കിട്ടും'; ഹരിയാന മന്ത്രിയുടെ ഉപദേശം വിവാദത്തില്‍

മന്ത്രി ഓം പ്രകാശ് ധങ്കറാണ് ഭാര്യയെ കിട്ടാന്‍ അവിവാഹിതരായ പുരുഷന്മാര്‍ക്ക് കുറുക്കുവഴി പറഞ്ഞുകൊടുത്തത്
'ഗ്രാമം വൃത്തിയാക്കുന്ന പുരുഷന്മാര്‍ക്ക് ഭാര്യമാരെ കിട്ടും'; ഹരിയാന മന്ത്രിയുടെ ഉപദേശം വിവാദത്തില്‍

ഗ്രാമങ്ങള്‍ വൃത്തിയാക്കുന്ന പുരുഷന്‍മാര്‍ക്ക് ഭാര്യമാരെ കിട്ടുമെന്ന ഉപദേശവുമായി ഹരിയാന മന്ത്രി. പഞ്ചായത്ത് മന്ത്രി ഓം പ്രകാശ് ധങ്കറാണ് ഭാര്യയെ കിട്ടാന്‍ അവിവാഹിതരായ പുരുഷന്മാര്‍ക്ക് കുറുക്കുവഴി പറഞ്ഞുകൊടുത്തത്. മന്ത്രിയുടെ ഉപദേശം വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. 
 
ഗ്രാമത്തിന്റെ നിലവാരം കാണിക്കുന്ന റേറ്റിംഗില്‍ മികച്ച സ്ഥാനം നിലനിര്‍ത്തിയാല്‍ വിവാഹത്തിനുള്ള സാധ്യത വര്‍ധിക്കുമെന്നാണ് ധങ്കറിന്റെ വാദം. നാടിന്റെ ശുചിത്വം, വിദ്യാഭ്യാസം, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ അന്വേഷിച്ച ശേഷമായിരിക്കും സ്ത്രീകള്‍ വിവാഹത്തിനു സമ്മതിക്കുക. അതു കൊണ്ട് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാര്‍ ഗ്രാമത്തിന്റെ റേറ്റിംഗ് ഉയര്‍ത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഗ്രാമീണ റേറ്റിംഗ് സംവിധാനം ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഹരിയാനയിലെ സ്ത്രീ പുരുഷ ആനുപാതത്തില്‍ വലിയ വ്യത്യാസമുണ്ട്. 2011 ലെ സെന്‍സസ് പ്രകാരം ഹരിയാനയില്‍ 1000 പുരുഷന്‍മാര്‍ക്ക് 879 സ്ത്രീകള്‍ മാത്രമേ ഉള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com