മുസ്ലീങ്ങളുടെ ന്യൂനപക്ഷ പദവി; ബിജെപിയുടെ കശ്മീര്‍ സഖ്യത്തിലും വിള്ളല്‍

മുസ്ലീം ന്യൂനപക്ഷ പദവിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അറ്റോര്‍ണി ജനറല്‍ നടത്തിയ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രംഗത്തെത്തി 
മുസ്ലീങ്ങളുടെ ന്യൂനപക്ഷ പദവി; ബിജെപിയുടെ കശ്മീര്‍ സഖ്യത്തിലും വിള്ളല്‍

ശ്രീനഗര്‍: കശ്മീരിലെ മുസ്ലീങ്ങളുടെ ന്യൂനപക്ഷ പദവിയെ ചൊല്ലി സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷം. സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അറ്റോര്‍ണി ജനറല്‍ നടത്തിയ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രംഗത്ത്  എത്തി. സംസ്ഥാനത്തിനെതിരെ കേന്ദ്രം നടത്തിയ പരാമര്‍ശം അംഗീകരിക്കാനാകില്ല.അംഗീകരിക്കാനാകില്ല. വ്യത്യസ്ത വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാണ്. ബിജെപിയുമായുള്ള സഖ്യം തുടരുന്ന കാര്യത്തിലും പുനര്‍വിചിന്തനം ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്‌


മുസ്ലീം, കൃസ്ത്യന്‍, സിഖ് ഭൂരിപക്ഷമുള്ള എട്ട് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി പരിഗണിക്കവെ മറ്റു സംസ്ഥാനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നണ്ടെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ കശ്മീരിന്റെ ഭാഗത്തുനിന്നുമാത്രം ഒരു നടപടിയും ഉണ്ടാകുന്നില്ല. 

ലക്ഷദ്വീപ്, മിസോറാം, നാഗാലാന്റ്, ജമ്മു കശ്മീര്‍, അരുണാചല്‍ പ്രദേശ്, മണിപൂര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പൊതുതാല്‍പര്യ ഹര്‍ജി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പരിഗണനകള്‍ ലഭിക്കുന്നില്ലെന്നും  ഹിന്ദുക്കള്‍ ഭൂരിപക്ഷമായാണ് കണക്കാക്കപ്പെടുന്നത് എന്നും ഹര്‍ജിയില്‍ പറയുന്നു.മിസോറാമിലും മേഘാലയയിലും നാഗാലാന്റിലും കൃസ്ത്യാനികളാണ് ഭൂരിപക്ഷം. അരുണാചല്‍ പ്രദേശിലും ഗോവയിലും കേരളത്തിലും മണിപ്പൂരിലും തമിഴ്‌നാട്ടിലും വെസ്റ്റ് ബംഗാളും മുസ്ലീങ്ങളുടെ എണ്ണം കൂടുതലാണ്, എങ്കിലും അവര്‍ ന്യൂനപക്ഷമായാണ് കണക്കാക്കപ്പെടുന്നത് എന്നും ഹര്‍ജിയിലുണ്ട്. സിഖുകള്‍ ഭൂരിപക്ഷമായ പഞ്ചാബിലും ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്നും ഇവര്‍ പരാതിയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com