ന്യൂഡല്‍ഹി: ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാല കാമ്പസില്‍നിന്ന് ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി. ക്യാമ്പസിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാമ്പസിനുള്ളിലെ കാട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സര്‍വകലാശാലയിലെ സുരക്ഷാ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് വൈകിട്ട് മൂന്നുമണിയോടെ സുരക്ഷാ ജീവനക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇയാള്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയാണോ അതോ പുറത്തുനിന്നുള്ളയാളാണെന്ന കാര്യം വ്യക്തമായിട്ടില്ല. െ്രെകംഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂ എന്ന് പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ