ശമ്പളത്തോടെ അവധി; സര്‍ക്കാര്‍ ഉദ്യോസ്ഥര്‍ക്ക് ഇനി രക്തം ദാനം ചെയ്യാം

രക്തദാനം ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളത്തോടെയുള്ള അവധി നല്‍കി സര്‍ക്കാര്‍ - ഒരാള്‍ക്ക് ഒരു വര്‍ഷം രക്തം നല്‍കിയാല്‍ നാലു ദിവസം മാത്രമാണ് അവധി ലഭിക്കുക
ശമ്പളത്തോടെ അവധി; സര്‍ക്കാര്‍ ഉദ്യോസ്ഥര്‍ക്ക് ഇനി രക്തം ദാനം ചെയ്യാം

ന്യൂഡല്‍ഹി: രക്തദാനം ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളത്തോടെയുള്ള അവധി നല്‍കി കേന്ദ്രസര്‍ക്കാര്‍.  ഉദ്യോഗസ്ഥകാര്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രക്തത്തിലെ പ്ലാസ്മ, പ്ലേറ്റ്‌ലെറ്റ് എന്നിവയുടെ ദാനത്തിന് അവധി ലഭിക്കില്ലെന്നും വ്യവസ്ഥയില്‍ പറയുന്നു. രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒരാള്‍ക്ക് ഒരു വര്‍ഷം രക്തം നല്‍കിയാല്‍ നാലു ദിവസം മാത്രമാണ് അവധി ലഭിക്കുക. രക്തം ദാനം നല്‍കിയതിന്റെ രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമെ ശമ്പളത്തോടെയുള്ള ലീവ് ലഭിക്കുകയുള്ളു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com