മോദി- നെതന്യാഹു കൂടിക്കാഴ്ച ഇന്ന് ; ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവെയ്ക്കും

ഇന്ത്യന്‍  പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുളള നിര്‍ണായക കൂടിക്കാഴ്ച ഇന്ന്
മോദി- നെതന്യാഹു കൂടിക്കാഴ്ച ഇന്ന് ; ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവെയ്ക്കും

ന്യൂഡല്‍ഹി:  ഇന്ത്യന്‍  പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുളള നിര്‍ണായക കൂടിക്കാഴ്ച ഇന്ന്. ആറു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്നലെയാണ് ബെഞ്ചമിന്‍ നെതന്യാഹു ഡല്‍ഹിയിലെത്തിയത്. ഉച്ചയ്ക്ക് 12 ന് ഹൈദരാബാദ് ഹൗസിലാണ് ഇരുപ്രധാനമന്ത്രിമാരും ഉഭയകക്ഷി ചര്‍ച്ച നടത്തുക. ഒരു മണിക്ക് ഇരുരാജ്യങ്ങളും പരസ്പരസഹകരണത്തിനുളള കരാറുകളില്‍ ഒപ്പുവെയ്ക്കും

ഉഭയകക്ഷി നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുളള സാധ്യതകള്‍ക്കായിരിക്കും ചര്‍ച്ചയില്‍ മുന്‍തൂക്കം. കൂടാതെ കൃഷി, പ്രതിരോധം, വാണിജ്യ- വ്യാപാരങ്ങള്‍ എന്നിവയില്‍ സഹകരണം മെച്ചപ്പെടുത്താനും പരസ്പര ധാരണയാകും. ഇതിനിടെ തിങ്കളാഴ്ച വൈകീട്ട് രാഷ്ട്രപതിയുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തും

കീഴ്വഴക്കങ്ങള്‍ മാറ്റിവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയത് ഇസ്രയേല്‍ബന്ധത്തിന് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം വെളിവാക്കുന്നതായി.ചരിത്രപരവും സവിശേഷവുമാണ് നെതന്യാഹുവിന്റെ സന്ദര്‍ശനമെന്ന് പ്രധാനമന്ത്രി മോദി പിന്നീട് ട്വിറ്ററില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com