സഹയാത്രികര്‍ക്ക് സഹായവുമായി രാഹുല്‍ ഗാന്ധി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

വിമാനത്തിലുണ്ടായിരുന്ന ഒരു സഹയാത്രിക തന്നെയാണ് ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്
സഹയാത്രികര്‍ക്ക് സഹായവുമായി രാഹുല്‍ ഗാന്ധി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

ന്യൂഡല്‍ഹി:  ജനങ്ങളിലേക്ക് ഇറങ്ങിവന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രവര്‍ത്തിക്കുന്നത്. സാധാരണക്കാരെ സഹായിച്ചും അവരോടൊപ്പം ചെലവഴിച്ചും ജനങ്ങളുമായി കൂടുതല്‍ അടുക്കുകയാണ് അദ്ദേഹം. രാഹുല്‍ ഗാന്ധിയുടെ അത്തരത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. വിമാനത്തിനുള്ളില്‍ സഹയാത്രികരുടെ ബാഗ് ഒതുക്കിവയ്ക്കാന്‍ സഹായിക്കുന്ന രാഹുല്‍ ഗാന്ധിയെയാണ് ചിത്രത്തില്‍ കാണുന്നത്. 

ഡല്‍ഹിയില്‍ നിന്ന് ഗുവാഹത്തിയിലേക്കുള്ള വിമാനയാത്രയിലാണ് സഹയാത്രികരെ സഹായിക്കാന്‍ അദ്ദേഹം തന്നെ രംഗത്തുവന്നത്. ബാഗ് ഒതുക്കിവെക്കുന്നതാണ് ചിത്രങ്ങളിലുള്ളത്. വിമാനത്തിലുണ്ടായിരുന്ന ഒരു സഹയാത്രിക തന്നെയാണ് ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. യാത്രക്കാര്‍ക്കൊപ്പം ആദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും ചിത്രങ്ങളില്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com