പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കരുത്, നല്ലത് മാത്രം പറയാന്‍ കര്‍ഷകരെ ഉപദേശിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍; മോദിയുടെ റാലിക്ക് സര്‍ക്കാര്‍ വക ഏഴരക്കോടി രൂപ

സര്‍ക്കാര്‍ നല്‍കിയ സാമ്പത്തിക സഹായത്തെ കുറിച്ച് മാത്രം പറയണമെന്നും ചോദ്യങ്ങള്‍ ചോദിക്കരുതെന്നുമാണ് പ്രധാന നിര്‍ദ്ദേശം.
പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കരുത്, നല്ലത് മാത്രം പറയാന്‍ കര്‍ഷകരെ ഉപദേശിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍; മോദിയുടെ റാലിക്ക് സര്‍ക്കാര്‍ വക ഏഴരക്കോടി രൂപ

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജയ്പൂര്‍ റാലിയില്‍ പങ്കെടുക്കാന്‍ കര്‍ഷകര്‍ക്കും സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കും പ്രത്യേക പരിശീലനം. സര്‍ക്കാര്‍ നല്‍കിയ സാമ്പത്തിക സഹായത്തെ കുറിച്ച് മാത്രം പറയണമെന്നും ചോദ്യങ്ങള്‍ ചോദിക്കരുതെന്നുമാണ് പ്രധാന നിര്‍ദ്ദേശം. ശനിയാഴ്ചയാണ് രാജസ്ഥാനിലെ രണ്ടരലക്ഷത്തോളം വരുന്ന ജനങ്ങളുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

 7.23 കോടി രൂപയാണ് ജയ്പൂര്‍ റാലിക്കായി ഗതാഗത സൗകര്യം ഒരുക്കുന്നതിന് മാത്രം രാജസ്ഥാന്‍ സര്‍ക്കാര്‍ ചിലവഴിക്കുന്നത്. പങ്കെടുക്കുന്നവര്‍ക്കുള്ള ഭക്ഷണത്തിനും താമസത്തിനുമുള്ള ചിലവ് കൂടാതെയാണിത്. 5,576 ബസുകളാണ് റാലിയില്‍ പങ്കെടുക്കുന്നവര്‍ക്കായി അനുവദിച്ചത്. 


പരിപാടിയില്‍ പങ്കെടുക്കുന്ന സ്‌കൂള്‍-കോളെജ് വിദ്യാര്‍ത്ഥികള്‍ക്കും പ്രധാനമന്ത്രിയോട് സംസാരിക്കുന്നതിന് പരിശീലനം നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. 

റാലിക്കിടയില്‍ കരിങ്കൊടി പ്രകടനങ്ങളൊന്നും ഉണ്ടാവാതിരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. റാലിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സ്മാര്‍ട്ട്‌സിറ്റി പദ്ധതിക്കും തുടക്കം കുറിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com