സുനന്ദകേസില്‍  ശശി തരൂരിന് ജാമ്യം 

സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിന് ജാമ്യം. ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ മുന്‍കൂര്‍ ജാമ്യം കോടതി നല്‍കിയിരുന്നു. 
 സുനന്ദകേസില്‍  ശശി തരൂരിന് ജാമ്യം 


ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിന് ജാമ്യം. ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ മുന്‍കൂര്‍ ജാമ്യം കോടതി നല്‍കിയിരുന്നു. 

ശശി തരൂരിന് കുറ്റപത്രത്തിന്റെ പകര്‍പ്പ് അനുവദിക്കാനും കോടതി ഉത്തരവിട്ടു. അതിനിടെ കേസില്‍ കക്ഷി ചേരുന്നതിത് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. സുനന്ദയുടെ മരണത്തില്‍ മാത്രമല്ല, കേസന്വേഷണത്തിലും ദുരൂഹതയുണ്ടെന്നാണ് സ്വാമിയുടെ വാദം.ജൂലൈ 26 ന് കേസ് വീണ്ടും പരിഗണിക്കും
 

കേസില്‍ 3000 പേജുള്ള കുറ്റപത്രമാണ് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ പ്രതിസ്ഥാനത്തുള്ള ആരെയും അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മുന്‍കൂര്‍ജാമ്യം കോടതി കഴിഞ്ഞ ദിവസം അനുവദിച്ചത്. 

 വിഷാദരോഗത്തിനുള്ള മരുന്ന അമിത അളവില്‍ കഴിച്ചാണ് സുനന്ദപുഷ്‌കര്‍ ആത്മഹത്യ ചെയ്തത് എന്നായിരുന്നു പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. അതേസമയം തരൂരിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തുകയും ചെയ്തു.
ഡല്‍ഹിയിലെ ലീലാ ഹോട്ടലില്‍ 2014 ജനുവരി 14 നാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമായിരുന്നു എന്നായിരുന്നു പ്രാഥമിക നിഗമനം. പക്ഷേ തെളിവകള്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com