കുടുംബവഴക്ക് ഏറ്റുമുട്ടലായി; എട്ടു ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം 

സംഭവത്തില്‍ ഇരവീട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും ഇവര്‍ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു
കുടുംബവഴക്ക് ഏറ്റുമുട്ടലായി; എട്ടു ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം 

ജയ്പൂര്‍: കുടുംബവഴക്കിനെതുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ എട്ടു ദിവസം പ്രായമായ പെണ്‍കുഞ്ഞിന് ദാരുണാന്ത്യം. രാജസ്ഥാനിലെ കോട്ടാ ജില്ലയിലാണ് സംഭവം. 
 
32കാരനായ രമേഷ് ബാഗ്രിയും ഭാര്യയും രാത്രി ഏഴരയോടെ കുഞ്ഞുമായി തങ്ങളുടെ വീട്ടിലേക്ക് വരുന്നവഴിയാണ് ഗണശ്യാം ബാഗ്രിയും കുടുംബവും ഇവരെ ആക്രമിച്ചത്. ഇരുമ്പു കമ്പിയും വടിയുമൊക്കെയായി ഇവര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നെന്നാണ് രമേഷ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതിനിടയില്‍ ഇവരുടെ കൈയ്യിലിരുന്ന കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നെന്നും ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു. 

കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്നും ഇരു വീട്ടുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഇരവീട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും ഇവര്‍ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com