ഭര്‍ത്താവിന്റെ കൈയില്‍ നിന്ന് പത്ത് വയസുകാരിയായ പെണ്‍കുട്ടിയെ ഭാര്യ രക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭര്‍ത്താവ് വിവസ്ത്രയാക്കുന്നത് കണ്ടുവന്ന യുവതി ഒച്ചവെച്ചതോടെ ഇയാള്‍ പീഡന ശ്രമം ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. മധ്യപ്രദേശിലെ ബലാഘട്ടിലാണ് സംഭവമുണ്ടായത്.
25 കാരനായ സകു നേതമാണ് അഞ്ചാം ക്ലാസില്‍ പഠിക്കുന്ന 10 വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഈ സമയത്ത് പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്നു. ഭര്‍ത്താവ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നത് കണ്ടപ്പോള്‍ യുവതി ഇയാളെ പിന്തുടരുകയായിരുന്നു. അപ്പോഴാണ് കുട്ടിയെ വിവസ്ത്രയാക്കാന്‍ ശ്രമിക്കുന്നത് യുവതി കണ്ടത്. ഭാര്യ ഒച്ചവെച്ചതോടെ ഇയാള്‍ അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് അറിയാവുന്ന ആളാണ് സകു. ഓടി രക്ഷപ്പെട്ട ഇയാളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.
സംഭവം അറിഞ്ഞതിന് തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനും വീട്ടില്‍ അതിക്രമിച്ച് കയറിയതിനും ഇയാള്‍കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ