ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിന് ശ്രേഷ്ഠ പദവി: വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍

നിര്‍ദിഷ്ട വിദ്യാഭ്യാസ സ്ഥാപനത്തിന് ശ്രേഷ്ഠപദവി നല്‍കാമെന്ന് ചട്ടത്തില്‍ പറയുന്നുണ്ടെന്നാണ് ഈ ചോദ്യത്തിനുള്ള മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ വിശദീകരണം
ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിന് ശ്രേഷ്ഠ പദവി: വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പേ ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിന് ശ്രേഷ്ഠപദവി നല്‍കിയ വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. സാമഹികമാധ്യമങ്ങളില്‍ നടക്കുന്ന തെറ്റായ പ്രചാരണമാണ് വിവാദത്തിനു കാരണമെന്ന് മന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠപദവി നല്‍കിയതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന തെറ്റായ വിവര പ്രചാരണങ്ങളോടുള്ള പ്രതികരണമായി, സാധാരണയായി ചോദിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള വിശദീകരണം എന്ന കുറിപ്പോടെയാണ് ട്വീറ്റ്. 


പ്രവര്‍ത്തനം തുടങ്ങാത്ത ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിന് ശ്രേഷ്ഠപദവി നല്‍കിയതെങ്ങനെ എന്ന ചോദ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. എന്നാല്‍ നിര്‍ദിഷ്ട വിദ്യാഭ്യാസ സ്ഥാപനത്തിന് ശ്രേഷ്ഠപദവി നല്‍കാമെന്ന് ചട്ടത്തില്‍ പറയുന്നുണ്ടെന്നാണ് ഈ ചോദ്യത്തിനുള്ള മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ വിശദീകരണം. 

സര്‍ക്കാര്‍സ്വകാര്യ മേഖലയിലെ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് മാനവ വിഭവശേഷി മന്ത്രാലയം ശ്രേഷ്ഠപദവി നല്‍കിയത്. ബോംബെ ഐ ഐ ടി, ഡല്‍ഹി ഐ ഐ ടി, ഐ ഐ എസ് സി ബെംഗളൂരു എന്നീ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബിറ്റ്‌സ് പിലാനി, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യൂക്കേഷന്‍, ജിയോ ഇന്‍സ്റ്റിറ്റിയൂട്ട് എന്നീ സ്വകാര്യമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ശ്രേഷ്ഠപദവി നല്‍കിയത്. ജെ എന്‍ യു ഉള്‍പ്പെടെയുള്ള പല പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com