ബുരാരിയിലെ കൂട്ട മരണം: ആത്മഹത്യതന്നെയെന്ന് അന്തിമ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്; ഡോക്ടര്‍മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത

ബുരാരിയിലെ കൂട്ട മരണം: ആത്മഹത്യതന്നെയെന്ന് അന്തിമ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് - ഡോക്ടര്‍മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത
ബുരാരിയിലെ കൂട്ട മരണം: ആത്മഹത്യതന്നെയെന്ന് അന്തിമ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്; ഡോക്ടര്‍മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത


ന്യൂഡല്‍ഹി: ബുരാരിയിലെ കൂട്ട മരണം ആത്മഹത്യതന്നെയെന്ന് അന്തിമ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. പത്തുപേരുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. മുതിര്‍ന്ന അംഗം നാരായണി ദേവിയുടെ മരണകാരണത്തില്‍ വ്യക്തതയില്ല. ഇവരുടെ മരണം സംഭവിച്ച് ഡോക്ടര്‍മാര്‍ക്കിടയില്‍ അഭിപ്രായഭിന്നത തുടരുന്നു

വടക്കന്‍ ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ 11 പേരെയായിരുന്നു ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കണ്ണുംവായും മൂടിക്കെട്ടി കൈകള്‍ പിന്നിലേക്ക് ചേര്‍ത്തുകെട്ടി മേല്‍ക്കൂരയിലെ ഗ്രില്ലില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് പത്തുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന സ്ത്രീയുടെ (നാരായണ ദേവി 77) മൃതദേഹം മറ്റൊരു മുറിയില്‍ നിലത്തു കിടക്കുകയായിരുന്നു. അന്ധവിശ്വാസത്തെ തുടര്‍ന്നുള്ള കൂട്ട ആത്മഹത്യയാണെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന സംശയം. ഈ സൂചന നല്‍കുന്ന കുറിപ്പ് വീട്ടില്‍നിന്ന് കണ്ടെത്തിയിരുന്നു. കൂടാതെ ഇതു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കടുത്ത അന്ധവിശ്വാസവും മാനസിക വിഭ്രാന്തിയിലുണ്ടായ മിഥ്യാധാരണകളുമാണ് ബുറാഡിയിലെ കൂട്ടമരണത്തിന് പിന്നില്‍ എന്നായിരുന്നു പൊലീസ് വിലയിരുത്തല്‍. 


ഏഴുസ്ത്രീകളും രണ്ടുകൗമാരക്കാരുമടക്കം 11 പേരുടെ മൃതദേഹം കണ്ടെത്തിയത്. നാരായണ ദേവിക്കു പുറമേ, മക്കളായ പ്രതിഭ (57), ഭവനേഷ് (46), ലളിത് ഭാട്ടിയ (42), ഭവനേഷിന്റെ ഭാര്യ സവിത (42), മക്കളായ നിധി (24), മീനു (22), ധ്രുവ് (15), പ്രതിഭയുടെ മകള്‍ പ്രിയങ്ക (33), ലളിതിന്റെ ഭാര്യ ടീന (38), മകന്‍ ശിവം (15) എന്നിവരാണു മരിച്ചത്. പത്തുപേരെയും കഴുത്തില്‍ ഷാള്‍ മുറുക്കിയശേഷം വീടിന്റെ മേല്‍ക്കൂരയിലുള്ള ഇരുമ്പ് ദണ്ഡില്‍ കെട്ടിത്തൂക്കിയിട്ട നിലയിലാണു കണ്ടത്. കണ്ണും വായും മൂടിക്കെട്ടുകയും കൈകള്‍ ബന്ധിക്കുകയും ചെയ്തിരുന്നു. എന്നാല്‍, വായിലെ കെട്ടഴിക്കാന്‍ ഒരു കൈകൊണ്ട് ശ്രമിക്കുന്ന നിലയിലാണ് ഒരു മൃതദേഹം കണ്ടത്. വായും കണ്ണും മൂടിക്കെട്ടാത്ത നിലയിലാണ് ഒരു സ്ത്രീയുടെ മൃതദേഹം തൂങ്ങി നില്‍ക്കുന്നത്. കാല്‍ ഏതാണ്ട് താഴെമുട്ടുന്ന നിലയിലാണ് ചില മൃതദേഹങ്ങളുള്ളത്. തുണികളും വയറും ഉപയോഗിച്ചാണ് കൈകള്‍ കെട്ടിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com