തന്റെ ഭാര്യയെ ഐപിഎസ് ഓഫീസര്‍ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുന്നു ; ബംഗലൂരു എസ്പിക്കെതിരെ ആരോപണവുമായി ടെക്കി, സെക്‌സ് വീഡിയോ പുറത്തുവിട്ടു

ദാവന്‍ഗരെ സ്വദേശിയും, ബംഗലൂരുവില്‍ ടെക്കിയുമായ 40 കാരനാണ് ബംഗലുരു റൂറല്‍ എസ്പി ഭീമശങ്കര്‍ എസ് ഗുലെദിനെതിരെ  രംഗത്തെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ബംഗലുരു: ബംഗലൂരു റൂറല്‍ എസ്പിക്കെതിരെ ലൈംഗിക ആരോപണവുമായി ടെക്കി രംഗത്ത്. തന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയാണെന്നാണ് ദാവന്‍ഗരെ സ്വദേശിയായ യുവാവിന്റെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇയാള്‍ ഡിജിപിക്കും ഐജിക്കും പരാതി നല്‍കി. ഇതിന് തെളിവായി ഇരുവരുടെയും സെക്‌സ് വീഡിയോയും ഇയാള്‍ പുറത്തുവിട്ടു. 

ദാവന്‍ഗരെ സ്വദേശിയും, ബംഗലൂരുവില്‍ ടെക്കിയുമായ 40 കാരനാണ് ബംഗലുരു റൂറല്‍ എസ്പി ഭീമശങ്കര്‍ എസ് ഗുലെദിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഭാര്യയെ എസ്പി ഗുലെദ് ഭീഷണിപ്പെടുത്തി അവിഹിത ബന്ധത്തിന് നിര്‍ബന്ധിക്കുന്നു. ഐപിഎസ് ഉദ്യോഗസ്ഥനില്‍ നിന്നും താനും ഭാര്യയും ഇപ്പോള്‍ വധഭീഷണി നേരിടുയാണെന്നും ഇയാള്‍ പറയുന്നു. ജൂലൈ 5 ന് എസ്പിക്കെതിരെ കോറമംഗള പോലീസില്‍ ഇയാള്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ എസ്പിക്കെതിരെ കേസെടുക്കാന്‍ പൊലീസ് നിയമോപദേശം തേടി. 

2016 നും 2018 നും ഇടയില്‍ ഭീമശങ്കര്‍ ഗുലെദ് ദാവന്‍ഗരെ എസ്പി ആയിരിക്കുന്ന സമയത്താണ് ഭാര്യയുമായി പരിചയപ്പെടുന്നത്. ഭാര്യയുടെ സ്റ്റുഡിയോയില്‍ മക്കളുടെ ഫോട്ടോ എടുക്കാനെത്തിയതായിരുന്നു എസ്പി. തുടര്‍ന്ന് ഭാര്യയുമായി സൗഹൃദം സ്ഥാപിച്ച ഇയാള്‍, പിന്നീട് സമ്മര്‍ദം ചെലുത്തി ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് യുവാവിന്റെ പരാതി. 

യുവാവിന്റെ പരാതി
യുവാവിന്റെ പരാതി

ദാവന്‍ഗരെ, ബെലഗാവി, ബംഗലൂരുവിലെ റിസോര്‍ട്ട്, കോറമംഗലയിലെ അദ്ദേഹത്തിന്റെ വസതി എന്നിവിടങ്ങളിലെല്ലാം, ഭാര്യയുടെ സമ്മതമില്ലാതെ നിര്‍ബന്ധിച്ച് ലൈംഗിക ചൂഷണം നടത്തിയിരുന്നതായും പരാതിയില്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ ഭാര്യയെ കാണാനില്ലെന്നും ഇയാള്‍ പരാതിയില്‍ വ്യക്തമാക്കുന്നു. പരാതിയ്ക്ക് തെളിവായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്‍രെ വീഡിയോയും ഇയാള്‍ പുറത്തുവിട്ടിട്ടുണ്ട്. 

അതേസമയം ഗാര്‍ഹിക പീഡനത്തിന്റെ ഇരയാണ് താനെന്നും, ഭര്‍ത്താവുമായി ഏറെ മാസമായി അകന്നാണ് കഴിയുന്നതെന്നും യുവതി പറയുന്നു. തന്നെയും എസ്പി ഗുലെദിനെയും പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനായി ഭര്‍ത്താവ് വ്യാജ വീഡിയോ ഉണ്ടാക്കിയതാണെന്നും യുവതി ആരോപിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ കളവാണെന്നാണ് എസ്പി ഗുലെദിന്റെ പ്രതികരണം. പരാതി പൊലീസ് അധികൃതരുടെ പരിഗണനയിലാണെന്നും, അവര്‍ ഉചിതമായ തീരുമാനമെടുക്കട്ടെ എന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി പരമേശ്വര പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com