ബിജെപിയെ തോല്‍പ്പിക്കാന്‍ ഇതൊന്നും പോരാ: ജിഗ്നേഷ് മേവാനി

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ പുതിയ വഴികള്‍ തേടണമെന്ന് ജിഗ്നേഷ് മേവാനി
ബിജെപിയെ തോല്‍പ്പിക്കാന്‍ ഇതൊന്നും പോരാ: ജിഗ്നേഷ് മേവാനി


ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ പുതിയ വഴികള്‍ തേടണമെന്ന് ജിഗ്നേഷ് മേവാനി. ഇതിനായി കൃത്യമായതും പുതുമയുള്ളതുമായ അജണ്ടയില്ലെങ്കില്‍ ബിജെപിയെ പരാജയപ്പെടുത്തക ദുഷ്‌കരമായിരിക്കുമെന്ന് മേവാനി ട്വിറ്ററില്‍ കുറിച്ചു. 

2 കോടിയോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം മോദി പാലിച്ചില്ല. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അദ്ദേഹം പരാജയമാണ്. എന്നാല്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ അവസരങ്ങള്‍ എങ്ങനെ സൃഷ്ടിക്കുമെന്നതും വലിയ ചോദ്യമാണ്. അതുകൊണ്ട് മോദി ഭരണം തൂത്തെറിയാന്‍ കൃത്യമായ അജണ്ടയില്ലെങ്കില്‍ വിശാലസഖ്യത്തിന് ബിജെപിയെ നേരിടുക വെല്ലുവിളിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ തുരത്താനുള്ള സഖ്യരൂപീകരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുമെന്നും പാര്‍ട്ടിക്ക് മുന്‍തൂക്കം കിട്ടിയാല്‍ രാഹുല്‍ ഗാന്ധി തന്നെ പ്രധാനമന്ത്രിയാകുമെന്നും ഞായറാഴ്ച ചേര്‍ന്ന  കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ വിശാലയോഗത്തിനു ശേഷം രണ്‍ദീപ് സിങ്ങ് സുര്‍ജേവാല അറിയിച്ചിരുന്നു. ബിജെപിയെ താഴെയിറക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യം. അതിനായി സഖ്യരൂപീകരണത്തില്‍ വിട്ടുവീഴ്ചകളുണ്ടാകാമെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com