ഉപതെരഞ്ഞെടുപ്പ് പരാജയങ്ങള്‍ മുന്നറിയിപ്പല്ല; 2019ലും ബിജെപി അധികാരത്തിലെത്തുമെന്ന് പ്രകാശ് ജാവഡേക്കര്‍ 

2019ലും തങ്ങള്‍ തന്നെ അധികാരത്തില്‍വരുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍
ഉപതെരഞ്ഞെടുപ്പ് പരാജയങ്ങള്‍ മുന്നറിയിപ്പല്ല; 2019ലും ബിജെപി അധികാരത്തിലെത്തുമെന്ന് പ്രകാശ് ജാവഡേക്കര്‍ 

ന്യൂഡല്‍ഹി: 2019ലും തങ്ങള്‍ തന്നെ അധികാരത്തില്‍വരുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. മോദി പ്രഭാവം മങ്ങിയോ എന്ന ചോദ്യത്തിന് ഒരു പ്രസക്തിയുമില്ലെന്നും ജാവഡേക്കര്‍ പറഞ്ഞു. കൂടുതല്‍ ശക്തമായി ബിജെപി 2019ല്‍ അധികാരത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു. ലോക്‌സഭ,നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി നേരിട്ടതിന്റെ പിറ്റേദിവസമാണ് ബിജെപിയുടെ ശക്തി ക്ഷയിച്ചിട്ടില്ലെന്ന ജാവഡേക്കറുടെ പ്രസ്താവന വന്നിരിക്കുന്നത്. 

മോദി സര്‍ക്കാരിന് എതിരെയുള്ള ജനവിധിയായിട്ടാണ് ചിലര്‍ തെരഞഞ്ഞെടുപ്പ് പരാജയങ്ങളെ നോക്കി കാണുന്നത്. ഉപതെരഞ്ഞെടുപ്പുകള്‍ വ്യത്യസ്തമാണ്. അവിടെ ചര്‍ച്ചയാകുന്നത് പ്രാദേശിക വികാരങ്ങളാണ്. ഈ ഫലങ്ങള്‍ ഒരിക്കലും  നടക്കാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പുകള്‍ക്കുള്ള സൂചനയല്ലെന്നും ജാവഡേക്കര്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പുകളില്‍ മോദി ഇടപെട്ടിരുന്നില്ല. അദ്ദേഹം ഒരിടത്തും പ്രചാരണത്തിന് പോയില്ലെന്നും ജാവഡേക്കര്‍ പറഞ്ഞു. 

14 ഇടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ 11ഇടങ്ങളിലും ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. ഉത്തര്‍പ്രദേശിലെ കൈരാനയില്‍ പ്രതിപക്ഷ ഐക്യനിര സ്ഥാനാര്‍ത്ഥി വന്‍ഭൂരിപക്ഷത്തിലാണ് ബിജെപിയെ പരാജയപ്പെടുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com