തോല്‍വിക്ക് കാരണം അഴിമതി; കൈരാനയില്‍ തോറ്റതിന് പിന്നാലെ യോഗിയെ പരിഹസിച്ച് ബിജെപി എംഎല്‍എ

ഹര്‍ദോയില്‍ നിന്നുള്ള ബിജെപി എംഎല്‍എ  ശ്യാം പ്രകാശാണ് യോഗി ആദിത്യനാഥിനെതിരെ രംഗത്തെത്തിയത് -യോഗി സര്‍ക്കാരിന്റെ കാലത്തെ അഴിമതിയാണ് ഉപതെരഞ്ഞൈടുപ്പുകളിലെ ദയനീയ തോല്‍വിക്ക് കാരണമായത്‌ 
തോല്‍വിക്ക് കാരണം അഴിമതി; കൈരാനയില്‍ തോറ്റതിന് പിന്നാലെ യോഗിയെ പരിഹസിച്ച് ബിജെപി എംഎല്‍എ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി പരാജയപ്പെട്ടതിന് പിന്നാലെ  യോഗി ആദിത്യനാഥിനെ പരിഹസിച്ച് ബിജെപി എംഎല്‍എ. കൈരാന ലോക്‌സഭാ സീറ്റ്, നൂപുര്‍ നിയമസഭാ സീറ്റ് എന്നിവയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലാണ് ബിജെപി സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത്. നേരത്തെ നടന്ന രണ്ട് ലോക്‌സഭാ സീറ്റുകളിലും ബിജെപി ദയനീയമായി പരാജയപ്പെട്ടിരുന്ു

പാര്‍ട്ടി പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിസ്സഹായനാണെന്ന് പരാമര്‍ശിക്കുന്ന കവിതയുമായി ബിജെപി എംഎല്‍എ രംഗത്ത് വന്നു. ഹര്‍ദോയില്‍ നിന്നുള്ള ബിജെപി എംഎല്‍എ  ശ്യാം പ്രകാശാണ് യോഗി ആദിത്യനാഥിനെതിരെ രംഗത്തെത്തിയത്.

ഉദ്യോഗസ്ഥര്‍ അഴിമതിക്കാരായി. കര്‍ഷകര്‍ സര്‍ക്കാരില്‍ തൃപ്തരല്ല,ഇത്തരത്തില്‍ നിരവധി കാരണങ്ങളാണ് ബിജെപിയുടെ പരാജയത്തിന് കാരണമെന്ന് ശ്യാം പ്രകാശ് പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിനെ അപേക്ഷിച്ച് ഈ സര്‍ക്കാരിന്റെ കാലത്ത് അഴിമതി കൂടി. ഇതാണ് തന്റെ അമര്‍ഷത്തിന് കാരണമായതെന്നും ശ്യം പ്രസാദ് പറയുന്നു. കവിത വിവാദമായതോടെ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്ന് എംഎല്‍എ പ്രതികരിച്ചു.  

പൊതുതിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ 2014ലെ വിജയം ആവര്‍ത്തിക്കാമെന്ന് പ്രതീക്ഷിക്കുന്ന ബി.ജെ.പിയെ ഭയപ്പെടുത്തന്നതാണ് കഴിഞ്ഞ നാല് വര്‍ഷത്തെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍. 2014 പൊതുതിരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ പ്രകടനം മെച്ചപ്പെട്ടതായിരുന്നില്ല. 2014 മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ 23 ലോക്‌സഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ 5 സീറ്റില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com