കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ്‌ അരവിന്ദ് സുബ്രഹ്മണ്യം രാജിവച്ചു

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ രാജി വയ്ക്കുന്നുവെന്നാണ് വിശദീകരണം
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ്‌ അരവിന്ദ് സുബ്രഹ്മണ്യം രാജിവച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ രാജി വയ്ക്കുന്നുവെന്നാണ് വിശദീകരണം. രാജി സ്വീകരിച്ചതായി ധനകാര്യവകുപ്പ് മന്ത്രി അരുണ്‍ ജയ്റ്റ്‌ലി അദ്ദേഹത്തിന്റെ ബ്ലോഗിലാണ് വ്യക്തമാക്കിയത്. സാമ്പത്തിക ഉപദേഷ്ടാവ് എന്ന നിലയില്‍ അരവിന്ദ് സുബ്രഹ്മണ്യം മികച്ച സേവനമാണ് കാഴ്ച വച്ചതെന്നും അമേരിക്കയിലേക്ക് തിരികെ മടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നതായും ധനമന്ത്രിയുടെ ബ്ലോഗില്‍ പറയുന്നു.  


 2014 ഒക്ടോബര്‍ 16നാണ് അരവിന്ദ് സുബ്രഹ്മണ്യം കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേല്‍ക്കുന്നത്. പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ സേവനങ്ങള്‍ സുതാര്യമാക്കുന്നതിനായി ജന്‍ധന്‍- ആധാര്‍- മൊബൈല്‍ നമ്പര്‍ ഇവ കൂട്ടിയിണക്കാനുള്ള (ജാം) പദ്ധതി അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ ആശയമായിരുന്നു. അതേസമയം നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരും അരവിന്ദ് സുബ്രഹ്മണ്യവും തമ്മില്‍ നിലനിന്നിരുന്ന അസ്വാരസ്യങ്ങളാണ് രാജിക്ക് കാരണമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com