വെള്ളം ബുദ്ധിപൂര്‍വം ഉപയോഗിക്കണം: സംവാദത്തിനിടെ പ്രധാനമന്ത്രിയുടെ ഉപദേശം, അതിനു വെള്ളം എവിടെയെന്ന് കര്‍ഷകര്‍

രാജസ്ഥാനില്‍ കര്‍ഷകര്‍ക്ക് മതിയായ വെള്ളം കിട്ടിയില്ലേയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചോദ്യം. എവിടുന്ന് കിട്ടാനെന്ന് കര്‍ഷകര്‍. കിട്ടുന്നവെള്ളം ബുദ്ധിപൂര്‍വ്വം ഉപയോഗിക്കണമെന്നും ഡ്രിപ് ഇറിഗേഷന്‍
വെള്ളം ബുദ്ധിപൂര്‍വം ഉപയോഗിക്കണം: സംവാദത്തിനിടെ പ്രധാനമന്ത്രിയുടെ ഉപദേശം, അതിനു വെള്ളം എവിടെയെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ കര്‍ഷകര്‍ക്ക് മതിയായ വെള്ളം കിട്ടിയില്ലേയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചോദ്യം. എവിടുന്ന് കിട്ടാനെന്ന് കര്‍ഷകര്‍. കിട്ടുന്നവെള്ളം ബുദ്ധിപൂര്‍വ്വം ഉപയോഗിക്കണമെന്നും ഡ്രിപ് ഇറിഗേഷന്‍ ശീലിക്കാനും ഉപദേശിച്ച് പ്രധാനമന്ത്രി തടിയൂരി. ഇ-നാം ആപ് വഴി രാജ്യത്തെ അറുന്നൂറോളം കര്‍ഷകരോട് വീഡിയോ സംവാദം നടത്തുകയായിരുന്നു പ്രധാനമന്ത്രി. 

ഗ്രാമങ്ങളുടെ വികസനമാണ് രാജ്യത്തിന്റെ വളര്‍ച്ചയെ നിര്‍ണയിക്കുന്നതെന്നും പാല്‍-പച്ചക്കറി-പഴവര്‍ഗ്ഗ ഉത്പാദനത്തില്‍ റെക്കോര്‍ഡ് വളര്‍ച്ചയാണ് രാജ്യം നേടിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും മധ്യവര്‍ത്തികള്‍ ലാഭം കൊയ്യാന്‍ അനുവദിക്കുകയില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.രാജ്യത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുമെന്നും നിലവില്‍ 22 ലക്ഷം ഏക്കറില്‍ ജൈവകൃഷിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇത് ആറാം തവണയാണ് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ് വഴി കര്‍ഷകരോട് സംവദിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com