ഹൈദരാബാദ്: ലൈംഗീക ഉത്തേജന മരുന്നുകള്‍ വാങ്ങിയവരുടെ സ്വകാര്യ വിവരങ്ങള്‍ പരസ്യമാക്കി ആന്ധ്ര. സര്‍ക്കാര്‍ മെഡിക്കല്‍ സ്റ്റോറായ അന്നാ സഞ്ജീവിനിയില്‍ നിന്നും ലൈംഗീക ഉത്തേജന മരുന്നുകള്‍ വാങ്ങിയവരുടെ വിവരങ്ങളാണ് പരസ്യമാക്കിയത്.
ആന്ധ്രാപ്രദേശിലെ അനന്ത്പൂര്ഡ മേഖലയിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും മരുന്ന് വാങ്ങിയവരുടെ സ്വകാര്യ വിവരങ്ങളാണ് സഞ്ജീവിനി വെബ്‌സൈറ്റിന്റെ ഡാഷ്‌ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടത്. മരുന്ന് വാങ്ങിയവരുടെ പേരും, മൊബൈല്‍ നമ്പറും ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങളാണ് പരസ്യമാക്കിയത്.
സുരക്ഷാ ഗവേഷകന്‍ ശ്രീനിവാസ് കൊടാലിയാണ് സംഭവം ആദ്യം കണ്ടെത്തിയത്. പിന്നാലെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കി. സുരക്ഷ മുന്‍കരുതല്‍ ഒന്നുമില്ലാതെ വ്യക്തികളുമായി വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ വിമര്‍ശനം ശക്തമായിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ