കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു; ഐസിസ് നേതാക്കളെന്ന് സംശയിക്കുന്നതായി പൊലീസ്, അനന്തനാഗില്‍ ഇന്റര്‍നെറ്റിന് വിലക്ക് 

അനന്ത്‌നാഗ് ജില്ലയില്‍ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു.വീടിനുള്ളില്‍ മൂന്ന് തീവ്രവാദികള്‍ ഒളിച്ചുകഴിയുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വെടിവ
കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു; ഐസിസ് നേതാക്കളെന്ന് സംശയിക്കുന്നതായി പൊലീസ്, അനന്തനാഗില്‍ ഇന്റര്‍നെറ്റിന് വിലക്ക് 

ശ്രീനഗര്‍: അനന്ത്‌നാഗ് ജില്ലയില്‍ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു.ഇവര്‍ ഇസ്ലാമിക് സ്റ്റേറ്റ് നേതാക്കളാണെന്ന് സംശയിക്കുന്നതായി കശ്മീര്‍ പൊലീസ് മേധാവി.തെക്കന്‍ കശ്മീരിലെ വീടിനുള്ളില്‍ മൂന്ന് തീവ്രവാദികള്‍ ഒളിച്ചുകഴിയുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വെടിവെപ്പുണ്ടായത്.വെടിവെപ്പില്‍ ഒരു പൊലീസുകാരനും വീട്ടുടമസ്ഥനും കൊല്ലപ്പെട്ടു. വീട്ടുടമസ്ഥന്റെ ഭാര്യയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. 

ഏറ്റുമുട്ടലിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്ന് അനന്ത്‌നാഗിലെയും ശ്രീനഗറിലെയും ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവച്ചു. റമദാന്‍ മാസാചരണം പ്രമാണിച്ചുണ്ടാക്കിയ  വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ചതോടെ കശിമീരിലെ ഭീകരാക്രമണങ്ങളുടെ എണ്ണം വര്‍ധിച്ചതായി പൊലീസ് പറയുന്നു. നോമ്പ് നോല്‍ക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായാണ് വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തിയതെന്നും റമദാന്‍ അവസാനിച്ച സ്ഥിതിക്ക് വെടി നിര്‍ത്തല്‍ തുടരേണ്ട ആവശ്യമില്ലെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com