മല്യയ്ക്കും നീരവ് മോദിക്കും കുരുക്ക് മുറുകുന്നു? പിടികിട്ടാപ്പുള്ളിയായി  പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍, 12,500 കോടിയുടെ സ്വത്ത് കണ്ടുകെട്ടും

കോടിക്കണക്കിന് രൂപ ബാങ്ക് ലോണ്‍ എടുത്ത് മുങ്ങിയ കേസില്‍ മദ്യവ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു
മല്യയ്ക്കും നീരവ് മോദിക്കും കുരുക്ക് മുറുകുന്നു? പിടികിട്ടാപ്പുള്ളിയായി  പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍, 12,500 കോടിയുടെ സ്വത്ത് കണ്ടുകെട്ടും

മുംബൈ:  കോടിക്കണക്കിന് രൂപ ബാങ്ക് ലോണ്‍ എടുത്ത് മുങ്ങിയ കേസില്‍ മദ്യവ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു.മല്യയുടെ 12,500 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ തീരുമാനം. ഇതിനായി മുംബൈയിലെ പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. 

മല്യ നേരിട്ട് കൈകാര്യം ചെയ്യാത്ത സ്വത്തുക്കളുടെ മൂല്യമാണ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത്. വിവിധ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന ഓഹരികളും ഇതില്‍ ഉള്‍പ്പെടും.എസ്ബിഐയില്‍ നിന്നും ഐഡിബിഐയില്‍ നിന്നും വായ്പ എടുത്ത് മുങ്ങിയ കേസില്‍ ജാമ്യമില്ലാ വാറണ്ട് മല്യയ്‌ക്കെതിരെ നിലനില്‍ക്കുന്നുണ്ട്.

മല്യയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പിന്നാലെ പഞ്ചാബ് നാഷ്ണല്‍ ബാങ്കിലെ തട്ടിപ്പില്‍ നീരവ് മോദിക്കും അമ്മാവന്‍ മെഹുല്‍ ചോക്‌സിക്കും വേണ്ടി വല വിരിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ തീരുമാനം. മല്യയുടെ 8,040 കോടി രൂപയുടെ സ്വത്തുക്കള്‍ ഇതിനകം കണ്ടുകെട്ടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com