ലാല്‍സലാം വിളിക്കാമെന്ന് ബംഗാള്‍ കോണ്‍ഗ്രസ്;സഖ്യം വേണമെന്ന് രാഹുല്‍ഗാന്ധിക്ക് റിപ്പോര്‍ട്ട്, പാര്‍ട്ടി ആസ്ഥാനങ്ങള്‍ പങ്കിടാനും തയ്യാര്‍ 

തൃണമൂലിനെയും ബിജെപിയെയും പുറത്താക്കാന്‍ സിപിഐഎമ്മുമായി സഖ്യം വേണമെന്ന് ബംഗാള്‍ ഘടകം. തൃണമൂലുമായുള്ള സഖ്യം ബിജെപിക്കേ ഗുണം ചെയ്യുകയുള്ളുവെന്നും എഐസിസിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍
ലാല്‍സലാം വിളിക്കാമെന്ന് ബംഗാള്‍ കോണ്‍ഗ്രസ്;സഖ്യം വേണമെന്ന് രാഹുല്‍ഗാന്ധിക്ക് റിപ്പോര്‍ട്ട്, പാര്‍ട്ടി ആസ്ഥാനങ്ങള്‍ പങ്കിടാനും തയ്യാര്‍ 

കൊല്‍ക്കത്ത: തൃണമൂലിനെയും ബിജെപിയെയും പുറത്താക്കാന്‍ സിപിഎമ്മുമായി സഖ്യം വേണമെന്ന് കോണ്‍ഗ്രസ് ബംഗാള്‍ ഘടകം. തൃണമൂലുമായുള്ള സഖ്യം ബിജെപിക്കേ ഗുണം ചെയ്യുകയുള്ളുവെന്നും എഐസിസിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സഖ്യത്തിന് പുറമേ പാര്‍ട്ടി മന്ദിരങ്ങള്‍ സിപിഎമ്മുമായി പങ്കിടാന്‍ തയ്യാറാണെന്നും ഇരുപാര്‍ട്ടികളില്‍ നിന്നുമായി 50,000പേരടങ്ങുന്ന വോളന്റിയര്‍മാരെ ഒക്ടോബറിന് മുമ്പ് റിക്രൂട്ട് ചെയ്യണമെന്നും ഒ പി മിശ്രയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്കാവശ്യമായ പരിശീലനം നല്‍കി ബംഗാളിലുടനീളം വിന്യസിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 2019ലെ തിരഞ്ഞെടുപ്പും 201 ലെ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടുള്ളതാണ് റിപ്പോര്‍ട്ട്.

സിപിഎമ്മുമായി ചേര്‍ന്ന് ഭരണം പിടിച്ചെടുക്കുകയാണ് വേണ്ടത്. കൊല്‍ക്കത്ത, ആസന്‍സോള്‍, ബെരാംപോര്‍, സിലിഗുരി എന്നിവിടങ്ങളില്‍ കേന്ദ്രീകൃത ആസ്ഥാനങ്ങള്‍ ആരംഭിക്കണം. വെബ്‌സൈറ്റ്, ഫേസ്ബുക്ക് പേജ്, ട്വിറ്റര്‍ അക്കൗണ്ട് എന്നിവ ആരംഭിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 തൃണമൂലും ബിജെപിയും ഒഴികെയുള്ള പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന സൂചനകള്‍ ബംഗാള്‍ ഘടകം അധ്യക്ഷന്‍ രഞ്ചന്‍ ചൗധരി നേരത്തെ നല്‍കിയിരുന്നു. ബംഗാള്‍ ഘടകത്തിന്റെ ആവശ്യം രാഹുല്‍ഗാന്ധി പരിശോധിച്ച ശേഷമാകും ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് അന്തിമ തീരുമാനം സ്വീകരിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com