ഉറങ്ങാന്‍ വേണ്ടി വൈഫൈ ഓഫ് ചെയ്തു; യുവതിയെ ഭര്‍ത്താവ് ക്രൂരമായി തല്ലിച്ചതച്ചു

ഭര്‍ത്താവ് ഉറങ്ങാന്‍ വേണ്ടിയാണ് രേഷ്മ വൈഫൈ ഓഫാക്കിയത്
ഉറങ്ങാന്‍ വേണ്ടി വൈഫൈ ഓഫ് ചെയ്തു; യുവതിയെ ഭര്‍ത്താവ് ക്രൂരമായി തല്ലിച്ചതച്ചു

ഹൈദരാബാദ്; വൈഫൈ ഓഫ് ചെയ്തതിന് യുവതിയെ ഭര്‍ത്താവ് ക്രൂരമായി തല്ലിച്ചതച്ചു. ഹൈദരാബാദില്‍ സോമാജിഗുഡ സ്വദേശിയായ രേഷ്മ സുല്‍ത്താനയാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തെ തുടര്‍ന്ന് രേഷ്മയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി. 

ഭര്‍ത്താവ് ഉറങ്ങാന്‍ വേണ്ടിയാണ് രേഷ്മ വൈഫൈ ഓഫാക്കിയത്. ഇതിന്റെ ദേഷ്യത്തില്‍ ഇവരെ ക്രൂരമായി മര്‍ദ്ദിച്ചത്. ഗുരുതരമായി പരുക്കേറ്റ രേഷ്മ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയാണ്. നെഞ്ചിനും, മുഖത്തും തലയ്ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ദമ്പതികള്‍ തമ്മില്‍ വഴക്കിടാറുണ്ടെന്നാണ് പൊലീസ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com