മോദിയുടെ അച്ഛാദിനിന് വാജ്‌പേയിയുടെ ഇന്ത്യ ഷൈനിങ്ങിന്റെ ഗതി ;  ആഞ്ഞടിച്ച് സോണിയ ഗാന്ധി 

ഇന്ത്യയുടെ അസ്തിത്വത്തെ അട്ടിമറിക്കാനാണ് ഭരണഘടന മാറ്റാനുളള നീക്കത്തിലുടെ ബിജെപി ശ്രമിക്കുന്നതെന്ന് സോണിയ ഗാന്ധി
മോദിയുടെ അച്ഛാദിനിന് വാജ്‌പേയിയുടെ ഇന്ത്യ ഷൈനിങ്ങിന്റെ ഗതി ;  ആഞ്ഞടിച്ച് സോണിയ ഗാന്ധി 

ന്യൂഡല്‍ഹി: ഒരു ഇടവേളയ്ക്ക് ശേഷം മോദി സര്‍ക്കാരിനെ വീണ്ടും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നമ്മുടെ രാജ്യം, സമൂഹം, സ്വാതന്ത്ര്യം അങ്ങനെ എല്ലാ തുറകളിലും കടന്നാക്രമണം സംഭവിക്കുകയാണെന്ന് സോണിയ ഗാന്ധി ആശങ്കപ്പെട്ടു.

ഇന്ത്യയുടെ അസ്തിത്വത്തെ അട്ടിമറിക്കാനാണ് ഭരണഘടന മാറ്റാനുളള നീക്കത്തിലുടെ ബിജെപി ശ്രമിക്കുന്നതെന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തി. പാര്‍ലമെന്റിലെ ഭൂരിപക്ഷം ദുരുപയോഗപ്പെടുത്തി സംവാദം ഇല്ലാതെ നിയമനിര്‍മ്മാണം നടത്താനാണ് ബിജെപി ശ്രമിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പോലും പ്രതിപക്ഷത്തെ അനുവദിക്കുന്നില്ലെന്നും സോണിയ കുറ്റപ്പെടുത്തി.

മോദിയുടെ അച്ഛാദിന്‍ മുദ്രാവാക്യം വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്തെ ഇന്ത്യ തിളങ്ങുന്നു എന്ന വാക്യമായി താമസിയാതെ മാറും. അതോടെ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരുമെന്ന് 2014നെ ഓര്‍മ്മിപ്പിച്ച് സോണിയ ഗാന്ധി പറഞ്ഞു. നിരവധി വാഗ്ദാനങ്ങള്‍ നല്‍കുന്നതിനോട് തനിക്ക് യോജിപ്പില്ല. എങ്കിലും ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് ഉറപ്പുനല്‍കുന്നതായി സോണിയ ഗാന്ധി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com