രാജസ്ഥാനിൽ ശക്തമായ പൊടിക്കാറ്റ് ; 22 മരണം

അൽവാർ, ധോൽപൂർ, ഭരത്​പൂർ എന്നീ ജില്ലകളിലാണ്​ കാറ്റ്​ കനത്ത നാശനഷ്ടമുണ്ടാക്കിയത്
രാജസ്ഥാനിൽ ശക്തമായ പൊടിക്കാറ്റ് ; 22 മരണം

ജയ്​പൂർ: കിഴക്കൻ രാജസ്​ഥാനിൽ വീശിയടിച്ച ശക്​തമായ പൊടിക്കാറ്റിൽ 22 പേർ മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റു.  അൽവാർ, ധോൽപൂർ, ഭരത്​പൂർ എന്നീ ജില്ലകളിലാണ്​ കാറ്റ്​ കനത്ത നാശനഷ്ടമുണ്ടാക്കിയത്. ഇവിടങ്ങലിൽ മരങ്ങളും വൈദ്യുത പോസ്റ്റുകളും കടപുഴകി വീണു. ഇതേത്തുടർന്ന് ഇവിടങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. നിരവധി വീടുകൾ തകർന്നു. മരണസംഖ്യ വർധിക്കുമെന്നാണ് റിപ്പോർട്ട്. 

 ഭരത്​പൂരിലാണ്​ കൂടുതൽ നാശനഷ്​ടങ്ങൾ റിപ്പോർട്ട്​ ചെയ്​തത്​. ഇവിടെ പൊടിക്കാറ്റിൽ 11 ലേറെ പേർ മരിച്ചു. ബുധനാഴ്​ച തന്നെ ചെറിയ രീതിയിൽ രാജസ്​ഥാനിലെ കോട്ടയിൽ പൊടിക്കാറ്റ്​ രൂപപ്പെട്ടിരുന്നു. 45.4 ഡിഗ്രീ സെൽഷ്യസ്​ ചൂട്​ അനുഭവപ്പെട്ട സംസ്​ഥാനത്ത്​ ശക്​തമായ പൊടിക്കാറ്റിനും ചൂടുകാറ്റിനും സാധ്യതയുണ്ടെന്ന്​ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. 

അപകടത്തിൽ ആവശ്യമായ എല്ലാ സഹായവും ജില്ലകളിൽ എത്തിക്കാൻ മുഖ്യമന്ത്രി വസുന്ധര രാജെ ഉദ്യോഗസ്​ഥരോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. മരിച്ചവരുടെ കുടുംബാംഗങ്ങളെ​ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.  ബുധനാഴ്​ച രാത്രി ഡൽഹിയിലും പൊടിക്കാറ്റും ശക്​തമായ മഴയും  അനുഭവപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com