ദത്തെടുക്കല്‍:  രാജ്യത്ത് ആണ്‍കുട്ടികളെക്കാള്‍ പ്രിയം പെണ്‍കുട്ടികളോട് 

ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളെ ദത്തെടുക്കാനാണ് ഇന്ത്യയില്‍ കൂടുതല്‍പേര്‍ക്കും താത്പര്യമെന്ന് കണക്കുകള്‍
ദത്തെടുക്കല്‍:  രാജ്യത്ത് ആണ്‍കുട്ടികളെക്കാള്‍ പ്രിയം പെണ്‍കുട്ടികളോട് 

ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളെ ദത്തെടുക്കാനാണ് ഇന്ത്യയില്‍ കൂടുതല്‍പേര്‍ക്കും താത്പര്യമെന്ന് കണക്കുകള്‍. 2017-18 കാലയളവില്‍ രാജ്യത്ത് ദത്തെടുത്തിട്ടുള്ള 3,276കുട്ടികളില്‍ 1,858കുട്ടികളും പെണ്‍കുട്ടികളായിരുന്നെന്നാണ് കേന്ദ്ര ദത്തെടുക്കല്‍ റിസോഴ്‌സ് അതോറിറ്റിയുടെ ഡാറ്റാ വെളിപ്പെടുത്തുന്നത്. 

മഹാരാഷ്ട്രയാണ് ഈ പ്രവണത ഏറ്റവുമധികം പ്രകടമാകുന്ന സംസ്ഥാനം. ഇവിടെ കഴിഞ്ഞ വര്‍ഷം 648 കുട്ടികളെ ദത്തെടുത്തപ്പോള്‍ അതില്‍ 353പേരും പെണ്‍കുട്ടികളായിരുന്നു. കര്‍ണാടകയാണ് രണ്ടാം സ്ഥാനത്ത്. കര്‍ണാടക ദത്തെടുക്കപ്പെട്ട 286ല്‍ 167ഉം പെണ്‍കുട്ടികളാണ്. ഒഡിഷ, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍.

മുന്‍വര്‍ഷങ്ങളിലും രാജ്യത്ത് ഇതേ പ്രവണത തന്നെയായിരുന്നെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016-17 3210കുട്ടികളെ ദത്തെടുത്തതില്‍ 1915ഉം പെണ്‍കുട്ടികളായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com