റെഡ്ഡി സഹോദരന്‍മാര്‍ക്ക് അനുകൂലമായ വിധി സമ്പാദിക്കാന്‍ശ്രീരാമുലുവിന്റെ കൈക്കൂലി വാഗ്ദാനം:  ബിജെപിയെ വെട്ടിലാക്കി വീഡിയോ പുറത്ത്

കര്‍ണാടക തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ബിജെപിയെ വെട്ടിലാക്കുന്ന വീഡിയോ പുറത്ത്
റെഡ്ഡി സഹോദരന്‍മാര്‍ക്ക് അനുകൂലമായ വിധി സമ്പാദിക്കാന്‍ശ്രീരാമുലുവിന്റെ കൈക്കൂലി വാഗ്ദാനം:  ബിജെപിയെ വെട്ടിലാക്കി വീഡിയോ പുറത്ത്

ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ബിജെപിയെ വെട്ടിലാക്കുന്ന വീഡിയോ പുറത്ത്. റെഡ്ഡി സഹോദരന്‍മാര്‍ക്ക് സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിക്കുന്നതിനു വേണ്ടി ബി.ജെ.പി നേതാവ് ശ്രീരാമുലു 100 കോടിയില്‍പ്പരം രൂപ വാഗ്ദാനം ചെയ്യുന്നു എന്നാരോപിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്‌ക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥിയാണ് ബി. ശ്രീരാമലു. അഴിമതി ആരോപണത്തെ കുറിച്ച് ഉന്നത തല അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 

ബി.ജെ.പി നേതാക്കളായ ജി. ജനാര്‍ദ്ദന റെഡ്ഡി, സോമശേഖര റെഡ്ഡി എന്നിവരുടെ നിയന്ത്രണത്തിലുള്ള ഒബ്ലാപുരം മൈനിങ് കമ്പനി (ഒ.എം.സി) നടത്തിവന്ന ഖനനം നിര്‍ത്തിവെക്കാന്‍ കോടതി വിധിയുണ്ടായിരുന്നു. എന്നാല്‍ തൊട്ടടുത്ത മാസം ഇവര്‍ക്ക് അനുകൂലമായി സുപ്രീം കോടതി വിധിയുണ്ടായി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിക്കുന്നതിന് തലേദിവസം ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ അനുകൂല വിധി പുറപ്പെടുവിക്കുകയായിരുന്നെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. 

2010ലേത് ആണ് വീഡിയോ. ഒരു കന്നഡ ചാനലാണ് വീഡിയോ പുറത്തുവിട്ടത്.കേസില്‍ റെഡ്ഡി സഹോദരന്‍മാരുടെ കമ്പനിക്ക് അനുകൂലമായി വിധി നേടുന്നതിന് കര്‍ണാടക ബി.ജെ.പി നേതാവും നിയമസഭാ സ്ഥാനാര്‍ഥിയുമായ ബി. ശ്രീരാമുലു കൈക്കൂലി വാഗ്ദാനം ചെയ്യുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com