സുനന്ദ പുഷ്‌കറിന്റെ മരണം;ശശി തരൂരിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കുറ്റപത്രം 

സുനന്ദപുഷ്‌കറിന്റെ ആത്മഹത്യയില്‍ ശശി തരൂരിനെ പ്രതിയാക്കി പൊലീസ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു
സുനന്ദ പുഷ്‌കറിന്റെ മരണം;ശശി തരൂരിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കുറ്റപത്രം 

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: സുനന്ദപുഷ്‌കറിന്റെ ആത്മഹത്യയില്‍ ശശി തരൂരിനെ പ്രതിയാക്കി പൊലീസ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. പട്യാല ഹൗസ് കോടതിയില്‍ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഐപിസി 306 വകുപ്പ് പ്രകാരം ആത്മഹത്യ പ്രേരണ, 498 (എ) പ്രകാരം ഗാര്‍ഹിക പീഡനം എന്നിവയാണ് തരൂരിന് എതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ആത്മഹത്യ പ്രേണ കുറ്റം ജാമ്യമില്ലാ വകുപ്പാണ്. 200പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസിന്റെ അടുത്ത നടപടികള്‍ വരുന്ന 24ലേക്ക് മാറ്റി. 


അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്ന് കാട്ടി ബിജെപി നേതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. രണ്ടു കുറ്റങ്ങളും ചുരുങ്ങിയത് പത്തുവര്‍ഷം വരെ ശിക്ഷി ലഭിക്കാവുന്ന വകുപ്പുകളാണ്. 2016 ജനുവരി 17നാണ് സുനന്ദ പുഷ്‌കറിനെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശശി തരൂരിനെ നിരവധി തവണ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തിരുന്നു. വിഷാംശം ഉള്ളില്‍ ചെന്നായിരുന്നു സുനന്ദ പുഷ്‌കറിന്റെ മരണം സംഭവിച്ചത്. മരണം കൊലപാതകമാണ് എന്നായിരുന്നു പൊലീസ് ആദ്യം കുറ്റപത്രം തയ്യാറാക്കിയിരുന്നത്.  എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ തക്കതിന് തെളിവുകള്‍ ഒന്നും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com