നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് വിലക്ക്; മുതിര്‍ന്ന അംഗത്തെ പ്രോ ടേം സ്പീക്കര്‍ ആക്കണമെന്നും സുപ്രീംകോടതി

ഭൂരിപക്ഷം തെളിയിക്കാന്‍ സഭയില്‍ വിശ്വാസ വോട്ട് തേടുന്നതുവരെ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും യെദ്യൂരപ്പ സര്‍ക്കാരിനെ സുപ്രീംകോടതി വിലക്കി.
നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് വിലക്ക്; മുതിര്‍ന്ന അംഗത്തെ പ്രോ ടേം സ്പീക്കര്‍ ആക്കണമെന്നും സുപ്രീംകോടതി

ബംഗലൂരു: ഭൂരിപക്ഷം തെളിയിക്കാന്‍ സഭയില്‍ വിശ്വാസ വോട്ട് തേടുന്നതുവരെ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും യെദ്യൂരപ്പ സര്‍ക്കാരിനെ സുപ്രീംകോടതി വിലക്കി. ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് വിശ്വാസ വോട്ട് തേടാന്‍ യെദ്യൂരപ്പ സര്‍ക്കാരിനോട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വാസ വോട്ട് തേടുന്നതുവരെ നയപരമായ തീരുമാനങ്ങള്‍ കൈക്കൊളളരുതെന്ന് കോടതി നിര്‍ദേശിച്ചത്.

പ്രോ ടേം സ്പീക്കറുടെ അധ്യക്ഷയില്‍ വേണം യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടേണ്ടത്. മുതിര്‍ന്ന അംഗത്തെ  പ്രൊ ടേം സ്പീക്കര്‍ ആക്കണമെന്നും കോടതി നിര്‍ദേശിച്ചു.വിശ്വാസ വോട്ട് എങ്ങനെ വേണമെന്ന് പ്രോ ടേം സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചടങ്ങിന് പിന്നാലെ കാര്‍ഷിക കടം എഴുതിത്തളളാന്‍ യെദ്യൂരപ്പ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മണിക്കൂറുകള്‍ക്കകം ഏകാംഗ മന്ത്രിസഭ യോഗം ചേര്‍ന്നായിരുന്നു ഒരു ലക്ഷം രൂപ വരെയുളള കാര്‍ഷിക കടം എഴുതിത്തളളാന്‍ തീരുമാനിച്ചത്.മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെദ്യൂരപ്പയും ചീഫ് സെക്രട്ടറിയും മാത്രമാണ് ആദ്യ മന്ത്രിസഭ യോഗത്തില്‍ പങ്കെടുത്തത്. ഇതിന്റെ ചുവടുപിടിച്ചായിരുന്നു വിശ്വാസ് വോട്ട് തേടുന്നതുവരെ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് വിലക്കി കൊണ്ടുളള കോടതി നിര്‍ദേശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com