അഞ്ചുമണിക്ക് ആഘോഷം, നാളെ അടിയന്തര ക്യാബിനറ്റ്;  എല്ലാം ഉറപ്പിച്ച് യെദ്യൂരപ്പ

കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് ബിജെപി നേതാവ് യെദ്യൂരപ്പ.
അഞ്ചുമണിക്ക് ആഘോഷം, നാളെ അടിയന്തര ക്യാബിനറ്റ്;  എല്ലാം ഉറപ്പിച്ച് യെദ്യൂരപ്പ

ബംഗലൂരു: കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് ബിജെപി നേതാവ് യെദ്യൂരപ്പ. നാലുമണിക്കാണ് സഭയില്‍ വിശ്വാസ വോട്ടെടുപ്പ്. അഞ്ചുമണിക്ക് ബിജെപി ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുമെന്നും നാളെ അടിയന്തര ക്യാബിനറ്റ് ചേര്‍ന്ന് കൂടുതല്‍ ജനകീയ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നും യെദ്യൂരപ്പ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം വിശ്വാസവോട്ടെടുപ്പില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ പരാജയപ്പെടുമെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി പറഞ്ഞു. 116 എംഎല്‍എമാരുടെ പിന്തുണ ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യത്തിനുണ്ട്. ജെഡിഎസിന്റെ ഒരു എംഎല്‍എയും മറുകണ്ടം ചാടില്ലെന്നും കുമാരസ്വാമി പറഞ്ഞു. കര്‍ണാടകയില്‍ ബിജെപി പരാജയപ്പെടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും പ്രതികരിച്ചു.

ഇതിനിടെ നിയമസഭ സമ്മേളനം ചേരുന്ന വിധാന്‍  സൗധയിലേക്ക്
ഇരുപക്ഷത്തേയും എംഎല്‍എമാര്‍ തിരിച്ചു. ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന കര്‍ണാടക വിധാന്‍സൗധയില്‍ കനത്ത സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com